HOME
DETAILS

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

  
October 14, 2024 | 10:38 AM

t-siddique-mla-criticise-pm-modi-wayanad-landslide

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎല്‍എ. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തില്‍ പെട്ടവരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

229 കോടി രൂപ അടിയന്തര സഹായം വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നയാപൈസ നല്‍കിയില്ല. 1200 കോടി രൂപയുടെ നഷ്ടമുണ്ടായി. ഒരു നയാപൈസ നല്‍കിയില്ല. ഇപ്പോള്‍ വയനാട്ടിലെ ദുരന്തബാധിതര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്ന്. 


പുനരധിവാസത്തിന് ഉടന്‍ സ്ഥലം ഏറ്റെടുക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തില്‍ തുടക്കത്തില്‍ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവില്‍ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേവലം കോണ്‍ക്രീറ്റ് ഭവനം അല്ല പുനരധിവാസമെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് ദുരന്തത്തില്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദി പറഞ്ഞ എംഎല്‍എ എല്ലാവരും കൂട്ടായി നിന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും കൂട്ടിച്ചേര്‍ത്തു.

200 മില്ലിലിറ്റര്‍ മഴ പെയ്താല്‍ ദുരന്തത്തിന് സാധ്യതയുണ്ട്. എന്നാല്‍ മഴയെ അളക്കാനുള്ള ക്രമീകരണങ്ങള്‍ ഇല്ലാത്തത് ദുരന്തത്തിന് കാരണമായി. കാലാവസ്ഥ വ്യതിയാനം മുന്‍കൂട്ടി കാണാന്‍ കഴിയില്ല. മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായി. ഉരുള്‍പൊട്ടിയതിനുശേഷമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഏകോപനത്തില്‍ വീഴ്ച ഉണ്ടായി. ജില്ലാ കളക്ടറെ മാറ്റിയത് തിരിച്ചടിയായെന്നും ടി സിദ്ദിഖ് സഭയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  a day ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  a day ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  a day ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  a day ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  a day ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  a day ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  a day ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  a day ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  a day ago