HOME
DETAILS

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

  
Ajay
October 14 2024 | 16:10 PM

Sheikh Hamdan announces App Olympics Prizes of AED 550000 and 6 months of training for the winners

ദുബൈ: മികച്ച ആപ് കണ്ടെത്താൻ ആപ് ഒളിംപിക്സ് പ്രഖ്യാപിച്ച് യു.എ.ഇ ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ - കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടിവ്കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകത്തെവിടെ നിന്നും ഏത് പ്രായത്തിലുള്ളവർക്കും വ്യക്തി ഗതമായോ ടീമുകളായോ മത്സരത്തിൽ പങ്കെടുക്കാം.

യൂത്ത് ആപ്, ഏറ്റവും ഫലപ്രദമായ ആപ്, ഏറ്റവും നൂതനമായ ആപ്, മികച്ച മൊബൈൽ ഗെയിമിങ് ആപ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരം. രജിസ്ട്രേഷന് ഇന്നലെ തുടക്കമായി. പങ്കെടുക്കാൻ താൽപര്യമുള്ളവർ അടുത്ത മാസം 13ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണം. ജേതാക്കൾക്ക് 550,000 ദിർഹമിൻ്റെ സമ്മാനങ്ങൾ ലഭിക്കും. 6 മാസത്തെ പരിശീലനവും നൽകും.

ആയിരം ഇമറാത്തികൾക്ക് കോഡിങ്, ആപ് വികസിപ്പിക്കൽ, ബിസിനസ് മാതൃക സൃഷ്ടിക്കൽ എന്നിവക്ക് ഇമാറാത്തി ട്രെയ്‌നിങ് അക്കാദമി വഴി പരിശീലനം നൽകും. അടുത്ത വർഷത്തോടെ ആപ് ഡെവലപ്പർമാരുടെ എണ്ണം മൂന്നിരട്ടിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ഈ മേഖലയിലെ 100 ദേശീയ പദ്ധതികളെ പിന്തുണക്കുമെന്നും ശൈഖ് ഹംദാൻ പറഞ്ഞു. 'ഒളിം പ്യൻ മൈൻഡ് സെറ്റ്' എന്ന ഓൺ ലൈൻ പരിശീലന പരിപാടിയിലൂടെ ആപ്പിന്റെ ആദിമ രൂപം ഉണ്ടാക്കാൻ മത്സരാർഥികളെ സഹായിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  7 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  7 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  7 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  7 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  7 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  7 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  7 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  7 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  7 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  7 days ago