HOME
DETAILS

6,500 പ്രദർശകർ, 1800 സ്റ്റാർട്ടപ്പുകൾ, 1200 നിക്ഷേപകർ; ശ്രദ്ധേയമായി ജൈറ്റക്സ് ഗ്ലോബൽ 44-ാം പതിപ്പ്

  
October 15 2024 | 03:10 AM

Notably JITEX GLOBAL 44th edition

ദുബൈ: ആഗോള ഡിജിറ്റൽ സമ്പദ്‌ വ്യവസ്ഥയെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) ലാൻഡ്‌സ്‌കേപ്പിനെയും പുനർനിർവചിക്കുമെന്ന വാഗ്ദാനത്തോടെ ജൈറ്റക്സ് ഗ്ലോബലിന്റെ 44-ാം പതിപ്പ് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ടെക്, സ്റ്റാർട്ടപ്പ് ഇവൻ്റായ ജൈറ്റക്സ് ഗ്ലോബലിൽ അഞ്ചു ദിവസങ്ങളായി ആയിരക്കണക്കിന് സന്ദർശകരാണെത്തുക. 

'ഭാവി എ.ഐ സമ്പദ്‌ വ്യവസ്ഥ രൂപപ്പെടുത്താനുള്ള ആഗോള സഹകരണം' പ്രമേയത്തിൻ കീഴിൽ ലോകമെമ്പാടുമുള്ള സാങ്കേതിക സംരംഭങ്ങൾ, സർക്കാരുകൾ, നിക്ഷേപകർ, വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവ ഇവിടെ സംഗമിക്കും. 
രണ്ടു പ്രദർശനങ്ങളാണ് ജൈറ്റക്‌സിലുള്ളത്. ദുബൈ ഹാർബറിൽ ഈ മാസം 13ന് തുടക്കം കുറിച്ച് 16ന് സമാപിക്കുന്ന ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ എകണോമി സംഘടിപ്പിക്കുന്ന 'എക്‌സ്‌പാൻഡ് നോർത്ത് സ്റ്റാർ' ആണ് ആദ്യത്തേത്. ഇന്നലെ ആരംഭിച്ച് 18ന് സമാപ്പിക്കുന്ന ട്രേഡ് സെന്ററിലെ മെഗാ ഇവന്റ് ആണ് രണ്ടാമത്തേത്. ഇവ രണ്ടും ഒരേസമയത്തതാണ് നടക്കുന്നത്. 

180ലധികം രാജ്യങ്ങളിൽ നിന്നുള്ള 6,500ലധികം പ്രദർശകർ, 1800 സ്റ്റാർട്ടപ്പുകൾ, 1200 നിക്ഷേപകർ എന്നിവരുടെ പങ്കാളിത്തത്തോടെ അടുത്ത തലമുറയിലെ എ.ഐ അധിഷ്‌ഠിത സാങ്കേതിക വിദ്യകൾ തന്ത്രപരമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് ഈ പ്രദർശനത്തിന്റെ പ്രത്യേകത. 

ജൈറ്റെക്‌സ് ഗ്ലോബലിന്റെ ഈ വർഷത്തെ അന്താരാഷ്ട്ര പങ്കാളിത്തം ഏകദേശം 40 ശതമാനം വർധിച്ചുവെന്നും ഇത് ആഗോള എ.ഐ സമ്പദ്‌ വ്യവസ്ഥയിൽ തങ്ങളുടെ പാതകൾ വെട്ടിത്തെളിക്കാൻ ആഗ്രഹിക്കുന്ന വളർന്നുവരുന്ന ഡിജിറ്റൽ രാജ്യങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും ഡി.ഡബ്ല്യു.ടി.സി എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻ്റ് ട്രിക്സി ലോമിർമാൻഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. 

2024ൽ എ.ഐ വിപണി 621 ബില്യൺ ഡോളറിലെത്തി. 2032ഓടെ 2.7 ട്രില്യൺ ഡോളറായി വികസിക്കുമെന്ന് ഫോർച്യൂൺ ബിസിനസ് സ്ഥിതി വിവരക്കണക്കുകൾ പ്രവചിക്കുന്നുവെന്ന് ദുബൈ ഇന്റർനെറ്റ്  സിറ്റി മാനേജിങ് ഡയരക്ടറും ടീകോം എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമായ അമ്മാർ അൽ മാലിക് പറഞ്ഞു. ദുബൈയുടെ നവീകരണ - സൗഹൃദ അന്തരീക്ഷം സാങ്കേതിക മുന്നേറ്റങ്ങൾക്ക് പ്രധാനമാണെന്നും ജൈറ്റെക്‌സ് ഗ്ലോബൽ ഈ സാധ്യതകൾ പുറത്തു കൊണ്ടുവരാനുള്ള മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്യൂച്ചർ ഹെൽത്ത്, ഡിജിറ്റൽ ഫിനാൻസ്, എഡ്‌ടെക് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പര്യവേക്ഷണം ചെയ്തുകൊണ്ട് 120 മണിക്കൂറിലധികം എ.ഐയും ആഴത്തിലുള്ള സാങ്കേതിക ഉള്ളടക്കവും ജൈറ്റെക്‌സ് ഗ്ലോബൽ അവതരിപ്പിക്കും. ഡാറ്റാലെക്, ഖസ്‌ന, ഷ്‌നൈഡർ ഇലക്ട്രിക് തുടങ്ങിയ വ്യവസായ പ്രമുഖർ ഉൾപ്പെടുന്ന മേഖലയിലെ ഏറ്റവും വലിയ ഡാറ്റാ സെൻ്റർ സിമ്പോസിയവും പ്രദർശനത്തോടനുബന്ധിച്ചു നടക്കുന്നുണ്ട്. 

എക്‌സ്‌പാൻഡ് നോർത്ത് സ്റ്റാർ നൂതന സ്ഥാപകരെ പുതിയ വിപണികളുമായും നിക്ഷേപകരുമായും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്. ജൈറ്റെക്‌സ് ഇംപാക്‌റ്റ്, ഫിൻടെക് സർജ് എന്നിവയുൾപ്പെടെ കോ- ലൊക്കേറ്റഡ് ഇവൻ്റുകളിലൂടെ ധനകാര്യം, ബ്ലോക്ക്‌ ചെയിൻ, സർഗാത്മകത എന്നിവ പുനർനിർവചിക്കാനും ഈ പ്രദർശനം ശ്രമിക്കുന്നു. 

വ്യാവസായിക ബൗദ്ധികത സംബന്ധിച്ച് അർഥവത്തായ ചർച്ചകളിൽ ഏർപ്പെടുന്നതിന് ജൈറ്റെക്‌സിന്റെ പ്രാധാന്യം വാവേയിലെ കോർപറേറ്റ് സീനിയർ വൈസ് പ്രസിഡൻ്റും എൻ്റർപ്രൈസ് സെയിൽസ് പ്രസിഡൻ്റുമായ ലിയോ ചെൻ പറഞ്ഞു. വ്യാവസായിക രംഗത്തെ അനന്ത സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി തങ്ങളുടെ ഉൾക്കാഴ്ചകൾ പങ്കിടാനും ഡിജിറ്റൽ, ബൗദ്ധിക പരിവർത്തനം സംബന്ധിച്ച് മറ്റുള്ളവരിൽ നിന്ന് പഠിക്കാനും തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago