HOME
DETAILS

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

  
Web Desk
October 15, 2024 | 4:09 AM

Kannur ADM Naveen Babu Found Dead Amid Corruption Allegations

കണ്ണൂര്‍: കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ താമസസ്ഥിലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. 

കണ്ണൂരില്‍നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എ.ഡി.എം നവീന്‍ ബാബുവിന് ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നല്‍കിയ യാത്രയയപ്പിനിടെയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. ക്ഷണിക്കാത്ത ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നാണ് ആരോപണം.

ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍സനം.  സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീന്‍ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞു. നവീന്‍ കുമാറിന് ഉപഹാരം നല്‍കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അവര്‍ ഉടന്‍ വേദി വിടുകയും ചെയ്തു.

കണ്ണൂര്‍ എസിപിയടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലൻസുമായി വിദ്യാർത്ഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  8 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  8 days ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  8 days ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  8 days ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  8 days ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  8 days ago
No Image

അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

Football
  •  8 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കടുപ്പിക്കും

Kerala
  •  8 days ago
No Image

ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; യുപിയിൽ ശവസംസ്കാര ചടങ്ങിൽ 'റൈത്ത' കഴിച്ച 200 പേർ വാക്സിനെടുത്തു

National
  •  8 days ago