HOME
DETAILS

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

  
October 15, 2024 | 3:00 PM

Maharajas College Loses Autonomous Status UGC Accreditation Valid Until March 2020

കൊച്ചി: മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്ന് യുജിസി. 2020 മാര്‍ച്ച് വരെ മാത്രമാണ് അംഗീകാരമെന്നും ഓട്ടോണമസ് പദവി നീട്ടി നല്‍കുന്നതിനായി കോളേജ് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയി യു ജി സി വ്യക്തമാക്കുന്നു.  അതേസമയം ഓട്ടണോമസ് പദവി നഷ്ടമായതോടെ 2020 മാര്‍ച്ചിന് ശേഷം കോളേജ് നടത്തിയ പരീക്ഷകള്‍ അസാധുവാകും.

കോളേജിന്റെ ഓട്ടോണമസ് പദവിയുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങളില്‍ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. ഓട്ടോണമസ് പദവി നഷ്ടപ്പെട്ടതിന് പിന്നാലെ എം ജി സര്‍വകലാശാല മഹാരാജാസ് കോളേജിന്റെ അഫിലിയേഷന്‍ നേരിട്ട് ഏറ്റെടുക്കണമെന്നും പദവി നഷ്ടപ്പെടുത്തിയ കോളേജ് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കി.

കോളേജ് അധികൃതര്‍ യഥാസമയം യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം കളവെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി വ്യക്തമാക്കുന്നു. യുജിസി യുടെ അംഗീകാരമില്ലാതെയാണ് 2020 മാര്‍ച്ച് മുതല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഇത് പരിശോധിക്കാതെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്‌സിറ്റി നല്‍കിയ ബിരുദങ്ങള്‍ അസാധുവാകും.

2020 മാർച്ചിന് ശേഷമുള്ള വിദ്യാർഥി പ്രവേശനം, ക്ലാസ്സ് കയറ്റം, പരീക്ഷ നടത്തിപ്പ് തുടങ്ങിയവ പുഃനപരിശോധിക്കണമെന്നും പ്രിൻസിപ്പലിൻ്റെ ശുപാർശ പ്രകാരം ബിരുദങ്ങൾ നൽകുന്നത് യൂണിവേഴ്‌സിറ്റി തടയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനം നൽകിയിട്ടുണ്ട്.

Maharaja's College has lost its autonomous status as the University Grants Commission (UGC) has stated that the institution's accreditation is valid only until March 2020, prompting a review of its autonomous status.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  6 days ago
No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  6 days ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  6 days ago
No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  6 days ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  6 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  6 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  6 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  6 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  6 days ago