HOME
DETAILS

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

  
October 16 2024 | 11:10 AM

21 percent of the countrys best higher education institutions are in Kerala Minister Dr R point

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തിലെ സ്ഥാപനങ്ങളാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാലക്കും മഹാത്മഗാന്ധി സര്‍വ്വകലാശാലക്കും നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ്  നേടാനായി. കാലടി, കുസാറ്റ് സര്‍വ്വകലാശാലകള്‍ക്ക് എ പ്ലസ് ലഭിച്ചു.  കൂടാതെ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തിളക്കമാര്‍ന്ന  നേട്ടങ്ങള്‍ സ്വന്തമാക്കാനായതായും മന്ത്രി പറഞ്ഞു. ഗവ. സംസ്‌കൃത കോളേജില്‍ പുതുതായി  നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. പ്ലാന്‍ഫണ്ടും കിഫ്ബി, റൂസോ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി രണ്ടായിരം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനായി. അക്കാദമിക, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുടെ നിര്‍മ്മാണത്തിനും അത്യാധുനിക ലാബുകളുടേയും ലൈബ്രറികളുടേയും രൂപീകരണത്തിനുമാണ് ഭൂരിഭാഗം തുകയും വിനിയോഗിച്ചത്. അടിസ്ഥാന വികസന സൗകര്യങ്ങളുടെ വിപുലീകരണത്തിനൊപ്പം കാലാനുസൃതമായ ഉള്ളടക്ക പരിഷ്‌കരണത്തിന്റെ ഫലമായാണ് നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകള്‍ക്ക് തുടക്കമിടാനായതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളെ തൊഴിലിനു സജ്ജമാക്കുന്നതിനു പുറമേ അഭിരുചിയുള്ളവരെ ഗവേഷണത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പഠനത്തില്‍ മിടുക്കരായ  1000 വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷമായി മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നല്‍കിവരുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും ലഭ്യമാക്കുന്നുണ്ട്. മികവുറ്റ പൂര്‍വ അധ്യാപകരെയും രാജ്യത്തിനകത്തെയും പുറത്തേയും അക്കാദമിക വിദഗ്ധരേയും ഉള്‍പ്പെടുത്തി പൊതുവേദികള്‍ സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

സംസ്‌കൃത കോളേജ് വളപ്പിലെ പൗരസ്ത്യ ഭാഷാ പഠന കേന്ദ്രത്തിന്റെ നവീകരണത്തിന് വകുപ്പിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യും.  പൗരാണികത നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിന് എംഎല്‍എയേയും ഉള്‍പ്പെടുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ നടപ്പാക്കിവരുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ഭാഗമായി കിഫ്ബി ഫണ്ടുപയോഗിച്ചാണ്  ആറു കോടി രൂപ ചെലവില്‍ കൈറ്റിന്റെ മേല്‍നോട്ടത്തില്‍ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് നിലകളുള്ള പുതിയ അക്കാദമിക് ബ്ലോക്കില്‍ 12 ക്ലാസ് റൂമുകളും ഒരു ഹാളും പ്രിന്‍സിപ്പല്‍ റൂം, ഓഫീസ് റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

അഡ്വ. ആന്റണി രാജു എംഎല്‍എ അദ്ധ്യക്ഷനായ ചടങ്ങില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സുധീര്‍ കെ, അഡീഷണല്‍ ഡയറക്ടര്‍ ഡോ.സുനില്‍ ജോണ്‍ ജെ,  വാര്‍ഡ് കണ്‍സിലര്‍ പാളയം രാജന്‍, ജനറല്‍ കണ്‍വീനര്‍ എഎസ് വിവേകാനന്ദന്‍, സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.കെ റഹീം, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അമല വികെ , യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എബി ജോസ്, പിടിഎ വൈസ് പ്രസിഡന്റ് ദിനേശ് കുമാര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി അഡ്വ. അരുണ്‍ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  11 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  11 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  11 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  11 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  11 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  11 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  11 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  11 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  11 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  11 days ago