വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി: 48 മണിക്കൂറിനിടെ ഭീഷണി നേരിട്ടത് 12 വിമാനങ്ങള്‍ക്ക്
ന്യൂഡല്‍ഹി: രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ഡല്‍ഹി-ബംഗളൂരു ക്യൂ-പി 1335 ആകാശ് എയര്‍, മുംബൈ-ഡല്‍ഹി 6ഇ-651 ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഇന്നലെ ബോംബ് ഭീഷണിയുണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബോംബ് ഭീഷണിയുണ്ടായതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആകാശ് എയര്‍ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിലെ 177 യാത്രക്കാരും സുരക്ഷിതരാണ്. മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് 48 മണിക്കൂറിനിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.
ചൊവ്വാഴ്ച ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ, ജയ്പൂര്‍-ബംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദമാം-ലഖ്‌നൗ ഇന്‍ഡിഗോ, ദര്‍ഭംഗ-മുബൈ സ്‌പൈസ് ജെറ്റ്, സിലിഗുഡി-ബംഗളൂരു ആകാശ് എയര്‍, അമൃത്സര്‍-ഡെറാഡൂണ്‍-ഡല്‍ഹി വിമാനം, മധുരൃസിംഗപൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അലയന്‍സ് എയര്‍ എന്നീ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു.
തിങ്കളാഴ്ച മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ, മസ്‌കറ്റ് ഇന്‍ഡിഗോ, ജിദ്ദ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനായി ഊര്‍ജിതമായ അന്വേഷണം നടത്തുന്നതായി വ്യോയമാന മന്ത്രാലയം അറിയിച്ചു.
സ്‌കൈ മാര്‍ഷലുകളുടെ എണ്ണം കൂട്ടി
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കു നേരെ ബോംബ് ഭീഷണി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിമാനത്തിനുള്ളില്‍ ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളും എണ്ണം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്‌കൈ മാര്‍ഷലുകള്‍.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസർവിസുകളില്‍ സ്‌കൈ മാര്‍ഷലുകളെ നിയോഗിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."