'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍
തെഹ്‌റാന്‍: ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ഇറാന്‍. യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം പോരാട്ടത്തെ തളര്‍ത്തുകയല്ല മരിച്ച് ചെറുത്ത് നില്‍പിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ഇസ്‌റാഈലിനെ ഒരിക്കല്‍ കൂടി ഇറാന്‍ ഓര്‍മിപ്പിച്ചു.
യുദ്ധമുഖത്ത്, ശത്രുവിന് മുന്നില്‍ നേര്‍ക്കു നേര്‍ നിന്ന് രക്തസാക്ഷിത്വം വഹിച്ച സിന്‍വാറിനേയാണ് മുസ് ലിം ലോകം കാണുന്നത്. അല്ലാതെ ഒളിയിടത്ത് പതിഞ്ഞിരുന്ന് മരണം ഏറ്റുവാങ്ങിയ സിന്‍വാറിനേയല്ല.ഇത് പോരാട്ട വീര്യം വര്‍ധിപ്പിക്കുകയേ ഉള്ളൂ..' യു.എന്നിലേക്കുള്ള ഇറാന്‍ മിഷന്‍ എക്‌സില്‍ കുറിച്ചു.
'ഭൂമിക്കടിയിലെ ഒളിത്താവളത്തില്‍ നിന്ന് യു.എസ് സൈന്യം മുഷിഞ്ഞ് പറിഞ്ഞ നിലയില്‍ സദ്ദാമിനെ വിലച്ചിഴച്ചപ്പോള്‍ ആയുധധാരിയായിരുന്നിട്ടു കൂടി തന്നെ കൊല്ലരുതെന്ന് അദ്ദേഹം അപേക്ഷിച്ചു. സദ്ദാമിനെ ഒരു മോഡല്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നവരുടെയെല്ലാം ഉള്ളില്‍ ബിംബം തകര്‍ന്നടിഞ്ഞു. യുദ്ധമുഖത്ത്, ശത്രുവിന് മുന്നില്‍ നേര്‍ക്കു നേര്‍ നിന്ന് രക്തസാക്ഷിത്വം വഹിച്ച സിന്‍വാറിനേയാണ് മുസ് ലിം ലോകം കാണുന്നത്. അല്ലാതെ ഒളിയിടത്ത് പതിഞ്ഞിരുന്ന് മരണം ഏറ്റുവാങ്ങിയ സിന്‍വാറിനേയല്ല.ഇത് പോരാട്ട വീര്യം വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഫലസ്തീന്‍രെ സ്വതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ പോരാട്ട പാത പിന്‍പറ്റുന്ന ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം എക്കാലത്തും മാതൃകയായിരിക്കും. അധിനിവേശവും ആക്രമണവും നിലനില്‍ക്കുന്നിടത്തോളം പ്രതിരോധം ശക്തമായി നിലകൊള്ളും. രക്തസാക്ഷികള്‍ എക്കാലവും ജീവിക്കുന്നവരാണ്. അവര്‍ എന്നും പ്രചോദനത്തിന്റെ ഉറവിടമായി തുടരും' എക്‌സിലെ കുറിപ്പില്‍ ഇറാന്‍ പറയുന്നു.
When U.S. forces dragged a disheveled Saddam Hussein out of an underground hole, he begged them not to kill him despite being armed. Those who regarded Saddam as their model of resistance eventually collapsed. However, when Muslims look up to Martyr Sinwar standing on the… pic.twitter.com/S1QUN47y83
— I.R.IRAN Mission to UN, NY (@Iran_UN) October 17, 2024
ആക്രമണത്തില്‍ ഹമാസ് മേധാവി യഹ്‌യ സിന്‍വാറിനോട് സാമ്യമുള്ളയാള്‍ കൊല്ലപ്പെട്ടതായാണ് ഇന്നലെ
ഇസ്‌റാഈല്‍ പുറത്തു വിട്ട വാര്‍ത്ത. എന്നാല്‍, ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. മരിച്ചത് സിന്‍വാറാണോ എന്ന് ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നവര്‍ക്ക് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചതായും സൈന്യം കെട്ടിടത്തില്‍ പ്രവേശിച്ചപ്പോള്‍ മരിച്ചവരിലൊരാള്‍ക്ക് സിന്‍വാറിന്റെ മുഖച്ഛായ ഉണ്ടെന്നുമാണ് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥിരീകരിക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്നും ഡി.എന്‍.എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ബന്ദികളെ മനുഷ്യ കവചമാക്കിയാണ് സിന്‍വാര്‍ കഴിയുന്നതെന്ന് ഇസ്‌റാഈല്‍ ആരോപിച്ചിരുന്നു. എന്നാല്‍, ബന്ദികളൊന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മരിച്ചത് ആരാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഐ.ഡി.എഫ് പ്രസ്താവനയില്‍ പറയുന്നു. തകര്‍ത്ത കെട്ടിടത്തിന് സമീപം ഐഡിഎഫ്, ഷിന്‍ ബെത്ത് സേനകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
സിന്‍വാറിന്റെ അവസാന നിമിഷമെന്ന് അവകാശപ്പെടുന്ന ഡ്രോണ്‍ ചിത്രവും ഇസ്‌റാഈല്‍ പുറത്തു വിട്ടിട്ടുണ്ട്. ഭാഗികമായി തകര്‍ന്ന നിലയിലുള്ള മുറിയില്‍ സൈനിക വസ്ത്രവും കഫിയ്യയും ധരിച്ച് കസേരയുടെ കയ്യില്‍ കൈവെച്ച് ഇറിക്കുന്നയാളുടേതാണ് ചിത്രം. കേസരയില്‍ ഇരിക്കുന്നയാള്‍ ഒരു കൈപ്പത്തി നഷ്ടപ്പെട്ട നിലയിലാണുള്ളത്.
Iran reacts to reports of Hamas leader Yahya Sinwar's death, stating his martyrdom strengthens the Palestinian resistance. Israel claims someone resembling Sinwar was killed in a raid.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."