എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്കാന് സാവകാശം തേടി ദിവ്യ
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഗീത ഐഎഎസിന് മുമ്പാകെ മൊഴി നല്കാന് സാവകാശം തേടി പി.പി.ദിവ്യ. ഇന്ന് ജില്ലാ കളക്ടറേറ്റിലെത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ.ഗീത കളക്ടര്‍ അരുണ്‍ കെ.വിജയന്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍, പമ്പിന് അപേക്ഷ നല്കിയ പ്രശാന്ത്, എഡിഎമ്മിന്റെ ഡ്രൈവര്‍ ഷംസുദ്ദീന് തുടങ്ങിയവരുടെ മൊഴിയെടുത്തു.
യാത്രയയപ്പ് യോഗത്തില്‍ സംഭവിച്ച കാര്യങ്ങള്‍, പെട്രോള്‍ പമ്പിന് എന്‍ഒസി നല്കിയ ഫയല്‍ നടപടികള്‍, കൈക്കൂലി ആരോപണത്തിന്റെ വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിച്ചത്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചെന്നും ഒരാഴ്ച്ചക്കുള്ളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുമെന്നും എ ഗീത പ്രതികരിച്ചു. എട്ട് മണിക്കൂറിലധികമാണ് കളക്ടറേറ്റ് ഹാളില്‍ മൊഴിയെടുപ്പ് നീണ്ടത്.
Death of ADM Divya sought time to testify before the commission of inquiry
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."