HOME
DETAILS

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

  
October 20 2024 | 06:10 AM

kannur-adm-death-gangadharan-denies-bribery-allegations-raised-by-pp-divya

കണ്ണൂര്‍: നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് റിട്ട. അധ്യാപകന്‍ ഗംഗാധരന്‍. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പി.പി ദിവ്യ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്ഥലത്ത് മണ്ണിടുന്നതിനെതിരായ സ്റ്റോപ്പ് മെമ്മോ നീക്കാനാണ് എ.ഡി.എമ്മിനെ സമീപിച്ചത്. നീതി തന്റെ ഭാഗത്തായിരുന്നിട്ടും തീര്‍പ്പ് വൈകി എന്നതായിരുന്നു തന്റെ ആക്ഷേപമെന്നും ഗംഗാധരന്‍ പറഞ്ഞു. എ.ഡി.എമ്മിനെതിരെ മാത്രമല്ല, ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു. 

അഞ്ചു തവണയാണ് എഡിഎം നവീന്‍ ബാബുവിനെ സ്റ്റോപ് മെമ്മോ നീക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടത്. എഡിഎം തന്നോട് ദേശ്യപ്പെട്ടെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ഗംഗാധരന്‍ പറയുന്നു. തെളിവുകള്‍ ഹാജരാക്കിയിട്ടും ഇത് തന്റെ ജോലിയല്ലെന്ന് പറഞ്ഞ് എഡിഎം ഒഴിയുകയായിരുന്നു. സ്റ്റോപ് മെമ്മോ നീക്കാന്‍ എഡിഎം ഇടപെട്ടില്ലെന്ന് താന്‍ പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്നും ഗംഗാധരന്‍ പറഞ്ഞു. 

വിജിലന്‍സിന് നല്‍കിയ പരാതി എഡിഎം മരിക്കുന്നതിന് മുന്‍പേ കൊടുത്തതാണ്. എഡിഎം എന്നോട് കൈക്കൂലി വാങ്ങുകയോ ബാലകൃഷ്ണന്‍, സുകുമാരന്‍ എന്നിവരോട് എഡിഎം കൈക്കൂലി സ്വീകരിച്ചതായോ താന്‍ സംശയിക്കുന്നില്ലെന്നും ഗംഗാധരന്‍ പറഞ്ഞു. കൈക്കൂലി പ്രതീക്ഷിക്കുന്നുവെന്ന നിലയില്‍ പെരുമാറ്റം എഡിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ഗംഗാധരന്‍ പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

qatar
  •  2 days ago
No Image

പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന് വിനയായത് സാമുദായിക സമവാക്യം

Kerala
  •  2 days ago
No Image

മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ

Kerala
  •  2 days ago
No Image

എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക

Kerala
  •  2 days ago
No Image

ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം

Kerala
  •  2 days ago
No Image

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

Saudi-arabia
  •  2 days ago
No Image

കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  2 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  3 days ago