ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ പട്രോളിങ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. അതിര്‍ത്തിയിലെ സേന പിന്മാറ്റത്തില്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടി നാളെ തുടങ്ങാനിരിക്കെയാണ് വിഷയത്തില്‍ സുപ്രധാന പ്രഖ്യാപനം.
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റുമായി നാളെ (ഒക്‌ടോബര്‍ 22) കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരിക്കാനായി ഇന്ത്യയും ചൈനയും കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ചര്‍ച്ച നടത്തുകയായിരുന്നെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
2020ല്‍ ഉണ്ടായ ഗാല്‍വാൻ സംഘര്‍ഷത്തിന് ശേഷം ഉടലെടുത്ത തര്‍ക്കങ്ങള്‍ ഇരു രാജ്യങ്ങളും പരിഹരിച്ചതിന്‍റെ ലക്ഷണങ്ങളാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. 2020 ജൂണിലായിരുന്നു ലഡാക്കിലെ ഗാല്‍വാൻ താഴ്‌വരയില്‍ ഏറ്റുമുട്ടൽ നടന്നത്.ഗാല്‍വാൻ ഏറ്റുമുട്ടലില്‍ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ചൈനീസ് സൈനികര്‍ക്കും ഈ സംഭവത്തില്‍ ജീവൻ നഷ്‌ടമായതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു.
Recent developments along the India-China Line of Control (LoC) include significant decisions on patrolling and troop withdrawal. Both countries are engaging in diplomatic talks to ease tensions, with a focus on reducing military presence in sensitive areas and enhancing patrolling protocols to maintain peace and prevent conflicts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."