HOME
DETAILS

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

  
October 21 2024 | 16:10 PM

RTA Unveils Road Development Plan to Ease Traffic Congestion in Dubais Al Warqa

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് നേരിട്ട് അല്‍ വര്‍ഖ ഏരിയയിലേക്ക് അധിക പ്രവേശന, എക്‌സിറ്റ് പോയിന്റുകള്‍ നല്‍കാനുള്ള പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 8 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഒരു ആന്തരിക റോഡ് ശൃംഖലയുടെ വികസനവും നടക്കും.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, റോഡിന്റെ ശേഷി മണിക്കൂറില്‍ 5,000 വാഹനങ്ങള്‍ എന്ന നിലയിലേക്ക് ഉയരും. ഇതോടെ ഇതുവഴിയുള്ള യാത്രാ സമയം 80 ശതമാനത്തോളം കുറയും. മാത്രമല്ല റോഡ് വികസനം പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള യാത്രാ ദൂരം 5.7 കിലോമീറ്ററില്‍ നിന്ന് 1.5 കിലോമീറ്ററായി കുറയും. പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ആര്‍ ടി എ ലക്ഷ്യമിടുന്നത്.

അല്‍ വര്‍ഖ ഏരിയയിലേക്കുള്ള പുതിയ പ്രവേശന, എക്‌സിറ്റ് പോയിന്റുകള്‍ റോഡുകള്‍, ലൈറ്റിംഗ്, മഴവെള്ളം ഡ്രെയിനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് ആര്‍ ടി എയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് ചെയര്‍മാന്‍, ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ വ്യക്തമാക്കി. അതേസമയം ഈ പദ്ധതി 350,000ലധികം താമസക്കാര്‍ക്ക് പ്രയോജനം ചെയ്യും. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും ഒരു പുതിയ ആക്‌സസ് പോയിന്റിന്റെ നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു

കൂടാതെ, അല്‍ വര്‍ഖ 1 സ്ട്രീറ്റിന്റെ വികസനത്തിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി നിലവിലുള്ള റൗണ്ട് എബൗട്ടുകളെ വിപുലമായ സവിശേഷതകളോടെ സിഗ്‌നലൈസ്ഡ് ജംഗ്ഷനുകളാക്കി മാറ്റുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇത് അല്‍ വര്‍ഖ 1 സ്ട്രീറ്റിന്റെ ശേഷി 30 ശതമാനത്തോളം വര്‍ദ്ധിപ്പിക്കും. ആര്‍ടിഎ നിലവില്‍ അല്‍ വര്‍ഖ 3, അല്‍ വര്‍ഖ 4 എന്നിവിടങ്ങളില്‍ ആന്തരിക റോഡുകള്‍ നിര്‍മിക്കുന്നുണ്ട്. കൂടാതെ 16 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്കും സമീപ പ്രദേശങ്ങളിലെ നിലവിലുള്ള ട്രാക്കുകളുമായി ബന്ധിപ്പിക്കുന്നതിനായി നിര്‍മിക്കും. ഇതിനകം തന്നെ അല്‍ വര്‍ഖയിലെ ആന്തരിക റോഡ് മെച്ചപ്പെടുത്തലുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പദ്ധതിയില്‍ ലൈറ്റിംഗ് ജോലികള്‍ക്കൊപ്പം കാല്‍നട പാതകള്‍, നടപ്പാതകള്‍, താമസക്കാര്‍ക്കുള്ള പാര്‍ക്കിംഗ് പ്രവേശന കവാടങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. അല്‍ ഖുസൈസ് വ്യാവസായിക മേഖലകളിലെ 1, 2, 3, 4, 5 എന്നിവിടങ്ങളില്‍ ഈ വര്‍ഷമാദ്യം ആര്‍ടിഎ ഇന്റേണല്‍ റോഡുകളും ലൈറ്റിംഗ് പ്രോജക്ടുകളും പൂര്‍ത്തിയാക്കിയിരുന്നു.

Dubai's Roads and Transport Authority (RTA) introduces a comprehensive road development plan to alleviate traffic congestion in Al Warqa, enhancing the city's infrastructure and ensuring smoother transportation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  6 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  6 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  6 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  6 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  6 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  6 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  6 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  6 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  6 days ago