HOME
DETAILS

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

  
Web Desk
October 22 2024 | 03:10 AM

Kannur Collector Arun K Vijayans Statement Recorded in ADM Naveen Babu Death Inquiry 123

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ കഴിഞ്ഞ ദിവസം രാത്രി കലക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മൊഴിയെടുത്തത്. 

നവീന്‍ ബാബുവിനെതിരെ ദിവ്യ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കലക്ടര്‍ അത് തടഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എ.ഡി.എമ്മിന്റെ ഓഫിസ് ജീവനക്കാരുമാണ് കലക്ടര്‍ക്കെതിരെ മൊഴി നല്‍കിയത്. ദിവ്യ നടത്താനിരുന്ന പരാമര്‍ശം സംബന്ധിച്ച് കലക്ടര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം പ്രതികരിക്കാതിരുന്നതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.

റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥ എ. ഗീത ഐ.എ.എസ് കണ്ണൂരിലെത്തി അരുണ്‍.കെ. വിജയന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റവന്യൂ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എ.ഡി.എം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും ടൗണ്‍ പ്ലാനിങ് റിപ്പോര്‍ട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലിസ് റിപ്പോര്‍ട്ടിലാണെന്നും ഇതില്‍ പറയുന്നുണ്ടെന്നാണ് സൂചന.   ലാന്‍ഡ് റവന്യൂ ജോ.കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉടന്‍ റവന്യൂ വകുപ്പിന് കൈമാറിയേക്കും. 

അതേസമയം ലാന്‍ഡ് റവന്യൂ ജോ.കമ്മിഷണര്‍ക്ക് പി.പി ദിവ്യയുടെ മൊഴിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. ഈ ചടങ്ങിലാണ് ദിവ്യ എ.ഡി.എമ്മിനെതിരെ അധിക്ഷേപവും അഴിമതി ആരോപണവും ഉന്നയിച്ചത്. എന്നാല്‍ താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകന്‍ താനല്ലെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.

Kannur Collector Arun K Vijayan's statement has been recorded in connection with the ADM Naveen Babu death inquiry



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  4 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  4 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  4 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  4 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  4 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  4 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  4 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  4 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  4 days ago