HOME
DETAILS

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

  
Web Desk
October 22, 2024 | 6:28 AM

Mumbai Attack Accused Tahawwur Rana to be Extradited to India by December Reports

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തില്‍ വിചാരണ നേരിടുന്ന പാകിസ്താന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ രണ്ടാം പകുതിയോടെ കൈമാറുമെന്നാണ് സൂചന. റാണയുടെ ഹരജി യു.എസ് കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് കൈമാറ്റ നീക്കം. ഇതുസംബന്ധിച്ച് ഇന്ത്യയു.എസ് അന്വേഷണ ഏജന്‍സികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നും ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ അടുത്തിടെ ഡല്‍ഹിയിലെ യു.എസ് എംബസിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ റാണയെ കൈമാറുന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. കൈമാറ്റം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും ഇന്ത്യയു.എസ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. റാണക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറ്റ ഉടമ്പടിയുടെ നിബന്ധനങ്ങള്‍ക്കുള്ളില്‍ വരുന്നതാണ്. 

കൈമാറല്‍ വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ റാണക്ക് 45 ദിവസത്തെ സമയമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു മാസത്തിനിടെ ഇരുഹറമുകളും സന്ദര്‍ശിച്ചത് 6.6 കോടിയിലധികം തീര്‍ത്ഥാടകര്‍

Saudi-arabia
  •  a day ago
No Image

'ഒരു ടി20 കളിക്കാരന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല'; ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന് പിന്നാലെ ഇതിഹാസ താരത്തിന്റേ വിമർശനം

Cricket
  •  a day ago
No Image

അവധിക്കാലം അടിച്ചുപൊളിക്കാം; യുഎഇ നിവാസികൾക്ക് വിസയില്ലാതെ യാത്രചെയ്യാവുന്ന രാജ്യങ്ങൾ അറിയാം

uae
  •  a day ago
No Image

 കത്തി വീശിയ കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലിസ്; പ്രതി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

വെടിവയ്പ്പിന് പിന്നാലെ കടുത്ത നടപടി: അഫ്‌ഗാനിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ച് അമേരിക്ക

International
  •  a day ago
No Image

ഷാർജ പൊലിസിന്റെ പദ്ധതികൾ ഫലം കണ്ടു: റോഡപകട മരണങ്ങൾ കുത്തനെ കുറഞ്ഞു

uae
  •  a day ago
No Image

ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; റെയില്‍വേക്ക് നോട്ടിസ് നല്‍കി

National
  •  a day ago
No Image

നാലാമതും പെൺകുഞ്ഞ്: നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

crime
  •  a day ago
No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  a day ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  a day ago