HOME
DETAILS

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

  
October 24, 2024 | 3:02 AM

Shock KSEB ready to increase electricity rates

രുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെകൂട്ടാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കാനൊരുങ്ങി റഗുലേറ്ററി കമ്മിഷൻ. നവംബർ ഒന്നു മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരുത്താനാണ് കമ്മിഷൻ നീക്കം. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സർക്കാർ. 

പൊതുജന അഭിപ്രായം കേട്ടതിനുശേഷമാണ് ഇരുട്ടടിക്ക് റഗുലേറ്ററി കമ്മിഷൻ തീരുമാനമെടുത്തത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പിനുശേഷം നിരക്കു വർധിപ്പിക്കാമെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യം ചീഫ് സെക്രട്ടറി റഗുലേറ്ററി കമ്മിഷനെ അറിയിക്കും. നിലവിലെ താരിഫ് കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ഈ വർഷവും അതേസമയം പുതുക്കണമെന്ന നിലപാടിലാണ് റഗുലേറ്ററി കമ്മിഷൻ. 

2024-10-2408:10:93.suprabhaatham-news.png
 
 

 

2024-25 വർഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് അന്തിമ താരിഫ് റഗുലേറ്ററി കമ്മിഷൻ തയാറാക്കി. ജനുവരി മുതൽ മെയ് വരെ യൂനിറ്റിന് 10 പൈസ സമ്മർ താരിഫ് ഉൾപ്പെടെയുള്ള നിരക്കു വർധനവാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നതെങ്കിലും റഗുലേറ്ററി കമ്മിഷൻ ഇതുതള്ളി. 2022ൽ കെ.എസ്.ഇ.ബി നൽകിയ അഞ്ചു വർഷത്തെ ബഹുവർഷ നിരക്ക് പരിഷ്‌കരണ ശുപാർശ തള്ളിയ റഗുലേറ്ററി കമ്മിഷൻ ഒരു വർഷത്തേക്കും 2023ൽ നൽകിയ നാലു വർഷത്തെ നിരക്ക് പരിഷ്‌കരണ ശുപാർശ എട്ടു മാസത്തേക്കുമാണ് പരിഷ്‌കരിച്ചത്.

 2024 ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്കാണു ശുപാർശ. 2022-27 കാലയളവിലെ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച വരവു കമ്മി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി ഇത്തവണ നിരക്ക് പരിഷ്‌കരണ ശുപാർശ വച്ചിരിക്കുന്നത്. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. 2022 ജൂൺ 26നും 2023 നവംബർ ഒന്നിനുമാണ് വർധന നടപ്പാക്കിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിവേ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക് 

Kerala
  •  2 days ago
No Image

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

Kerala
  •  2 days ago
No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  2 days ago
No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  2 days ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  3 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  3 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  3 days ago