HOME
DETAILS

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

  
October 24, 2024 | 3:21 AM

Fireworks restricted notification Cabinet expresses concern

തിരുവനന്തപുരം: രാജ്യമാകെ വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി എക്‌സ്‌പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകൾ സംബന്ധിച്ചു കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ ആശങ്ക രേഖപ്പെടുത്തി സംസ്ഥാന സർക്കാർ. ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എക്‌സ്‌പ്ലോസീവ് ആക്ടിനു കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശൂർ പൂരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഇന്നലത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.

ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം ഗൗരവമായി പരിഗണിക്കുന്നതിനു മുഖ്യമന്ത്രി തലത്തിൽ കേന്ദ്ര സർക്കാരിനു കത്തയയ്ക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. 
സ്‌ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ പൂരം വെടിക്കെട്ട് നടത്തിപ്പ് അസാധ്യമാക്കുന്ന വിധത്തിലുള്ളതാണെന്നു ദേവസ്വങ്ങളും ജനപ്രതിനിധികളും വ്യക്തമാക്കുന്നു.

വിജ്ഞാപനം തിരുത്തണമെന്നാവശ്യപ്പെട്ടു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്ത ഫോറം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു കത്തയച്ചിരുന്നു. വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡിൽനിന്ന് 100 മീറ്റർ അകലെയായിരിക്കണം ജനത്തെ ബാരിക്കേഡ് കെട്ടി നിർത്തേണ്ടതെന്നും ഫയർലൈനിൽനിന്ന് 100 മീറ്റർ അകലെയാകണം വെടിക്കെട്ടുപുര (ഷെഡ്) കെട്ടേണ്ടതെന്നും 250 മീറ്റർ പരിധിയിൽ ആശുപത്രി, നഴ്‌സിങ് ഹോം, സ്‌കൂൾ എന്നിവയുണ്ടെങ്കിൽ അനുമതി തേടാതെ വെടിക്കെട്ട് നടത്തരുതെന്നും പുതിയ നിയമത്തിലുണ്ട്.

കാറ്റിന്റെ വേഗം 50 കിലോമീറ്ററിലേറെയായിരിക്കുമ്പോഴോ കാണികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴോ വെടിക്കെട്ട് നടത്തരുത്. വെടിക്കെട്ടിനുപയോഗിക്കുന്ന ഇരുമ്പുകുഴലുകളുടെ പകുതി മണ്ണിനു താഴെ ആയിരിക്കണം. കുഴലുകൾ തമ്മിൽ 50 സെന്റീമീറ്റർ അകലം വേണം. വിവിധ വലുപ്പമുള്ള കുഴലുകൾ തമ്മിൽ 10 മീറ്റർ അകലം വേണം. കുഴലല്ലാതെ മറ്റ് ഇരുമ്പ്, സ്റ്റീൽ ഉപകരണങ്ങളോ ആയുധങ്ങളോ വെടിക്കെട്ടു സ്ഥലത്തു പാടില്ലെന്നും ഭേദഗതിയിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  2 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  2 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  2 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  2 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  2 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  2 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ആറുമാസം മുൻപ് പ്രണയവിവാഹം; ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

crime
  •  2 days ago
No Image

'പന്ത് തൊട്ടാൽ തലച്ചോറ് നഷ്ടപ്പെടുന്ന താരമാണ് അവൻ'; മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വൻ വിമർശനം

Football
  •  2 days ago
No Image

ഇവർ അമിതവേ​ഗത്തിൽ യാത്ര ചെയ്താലും പിഴ അടക്കേണ്ടിവരില്ല; പിന്നിൽ യുഎഇ സർക്കാരിന്റെ ഈ സംരംഭം

uae
  •  2 days ago


No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  2 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  2 days ago