മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു
തിരുവനന്തപുരം: തോമസ് കെ തോമസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു. താന്‍ മന്ത്രിയാകുന്നത് തടയാന്‍ ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന തോമസ് കെ തോമസിന്റെ ആരോപണം ആന്റണി രാജു തളളി. തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ഞാന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. ഞാന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം പറയാന്‍ എനിക്ക് പരിമിതികളുണ്ട്. ഇന്നത്തെ വാര്‍ത്തയെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. എനിക്കു അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധ്യമായി പറഞ്ഞിട്ടുണ്ട്. മുന്നണിയിലുള്ള ആളെന്ന നിലയില്‍ എല്ലാം തുറന്നു പറയാന്‍ കഴിയില്ല. പറയേണ്ട സാഹചര്യം വന്നാല്‍ എല്ലാം തുറന്നു പറയും. അന്വേഷണം വേണമെന്ന് തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കട്ടേയെന്നും' ആന്റണി രാജു വ്യക്തമാക്കി.
ആരോപണങ്ങള്‍ക്കു പിന്നില്‍ ആന്റണി രാജുവാണെന്നായിരുന്നു തോമസ് ആരോപിച്ചത്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് കുട്ടനാട് സീറ്റ് കൈവശപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."