HOME
DETAILS

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

  
Farzana
October 28 2024 | 05:10 AM

Irans Supreme Leader Warns Israel After Airstrike Hebrew Tweet Leads to Account Suspension

ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ തങ്ങള്‍ വെറുതെയിരിക്കില്ലെന്ന താക്കീതുമായി ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്. 'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' എന്നാണ് ഹീബ്രു ഭാഷയിലുള്ള ട്വീറ്റ്. ' 'ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കു കൂട്ടലുകള്‍ പിഴച്ചിരിക്കുന്നു. ഇറാനിയന്‍ രാഷ്ട്രത്തിന്റെ ശക്തിയും കഴിവും ഇച്ഛാശക്തിയും എത്രയാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കിത്തരാന്‍ ഞങ്ങള്‍ അവസരമൊരുക്കും' എന്നു കൂടി ട്വീറ്റില്‍ പറയുന്നു.

അതേസമയം, ട്വീറ്റ് വന്ന മണിക്കൂറുകള്‍ക്കകം ഖാംനഈയുടെ അക്കൗണ്ട് എക്‌സ് സസ്‌പെന്‍ഡ് ചെയ്തു. എക്‌സിന്‌റെ നിയമങ്ങള്‍ ലംഘിച്ചതിന് അക്കൗണ്ട് നിര്‍ത്തിവച്ചതായാണ് ഇപ്പോള്‍ കാണിക്കുന്നത്. എന്നാല്‍ ഖാംനഈയുടെ പ്രധാന എക്‌സ് അക്കൗണ്ട് ഇപ്പോഴും ആക്ടീവാണ്.

ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ശനിയാഴ്ച ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയതുശേഷമാണ് ഇസ്‌റാഈലിന്റെ ഹീബ്രുഭാഷയില്‍ പോസ്റ്റ് ചെയ്യാന്‍ ഖാംനഈ അക്കൗണ്ട് തുറന്നത്. ഇസ്‌റാഈലില്‍ ഏറ്റവും ഉപയോഗത്തിലുള്ള ഭാഷയാണ് ഹീബ്രു. 

ഇറാന്‍ പരമോന്നത നേതാവിന്റെ പ്രധാന എക്‌സ് അക്കൗണ്ടില്‍ ഇംഗ്ലിഷിലും ചില അവസരങ്ങളില്‍ ഹീബ്രു ഭാഷയിലും ട്വീറ്റ് ചെയ്യാറുണ്ട്. അറബിക് പോസ്റ്റുകള്‍ക്കായി മറ്റൊരു അക്കൗണ്ടുമുണ്ട്. കൂടാതെ ഖാംനഈ മീഡിയ എന്ന മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍, പ്രധാന അക്കൗണ്ട് റിട്വീറ്റ് ചെയ്യാറുമുണ്ട്.

ali account.JPG

ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുതെന്ന് ഞായറാഴ്ച ഖാംനഈ പറഞ്ഞിരുന്നു. ''ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ തകര്‍ക്കണം. ഇറാന്‍ യുവതയുടെയും രാജ്യത്തിന്റെയും കരുത്തും ഇച്ഛാശക്തിയും അവര്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ നിറവേറ്റുന്ന നടപടികള്‍ സ്വീകരിക്കേണ്ടത് അധികാരികളാണ്'' അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago