HOME
DETAILS

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

  
Farzana
October 30 2024 | 04:10 AM

Controversy Surrounding ADM Naveen Babus Death Divya Alleges Police Investigation is Biased

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവന്റെ മരണവുമായി ബന്ധപ്പെട്ട പൊലിസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് പി.പി ദിവ്യ. പ്രശാന്തന്റെ പരാതിയെ തുടര്‍ന്നാണ് എ.ഡി.എമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. പൊലിസിന്റെയും ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിന്റേയും മുന്നില്‍ പ്രശാന്തന്‍ ആരോപണം ആവര്‍ത്തിച്ചിട്ടുമുണ്ട് . എന്നാല്‍ ഈ മൊഴി പൊലിസ് കോടതിയില്‍ ഹാജരാക്കിയില്ലെന്നും ദിവ്യ ചൂണ്ടിക്കാട്ടി. 

പ്രസ്തുത മൊഴി ഹാജരാക്കിയാല്‍ പ്രശാന്തന്‍ പണം നല്‍കി എന്ന ആരോപണം സാധൂകരിക്കപ്പെട്ടേനെയെന്നും ദിവ്യ പറയുന്നു.  കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യ ഹരജിയിലാണ് പൊലിസിനെതിരായ ദിവ്യയുടെ ആരോപണം. ഹരജി ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസമാണ് ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെ ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തിഹത്യയെന്ന പ്രോസിക്യൂഷന്റെയും കുടുംബത്തിന്റെയും വാദം അംഗീകരിച്ചാണ് കോടതി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്. ദിവ്യയുടെ ജാമ്യ ഹരജി ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍ക്കും. ഹരജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും മഞ്ജുഷ കക്ഷി ചേര്‍ന്നിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  5 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  5 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  5 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  5 days ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  5 days ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  5 days ago