HOME
DETAILS

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

  
Farzana
October 31 2024 | 06:10 AM

Teens Head Chopped Off In UP Grieving Mother Sits With It In Lap For Hours

ലഖ്നൗ:  ഉത്തര്‍ പ്രദേശില്‍ ഭൂമി തര്‍ക്കത്തിനിടെ കൗമാരക്കാരനെ തലയറുത്തുകൊന്നു. ഉത്തര്‍പ്രദേശിലെ ജൗന്‍പുരിലാണ് ഈ ക്രൂരസംഭവം. ഭൂമിതര്‍ക്കത്തിനിടെ എതിര്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ വാളുകൊണ്ട് പതിനേഴുകാരന്റെ തല വെട്ടുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം നടന്നത്.

രാംജീത് യാദവിന്റെ മകന്‍ അനുരാഗാണ് കൊല്ലപ്പെട്ടത്. 45 വര്‍ഷമായി ഇരുവിഭാഗങ്ങളും തമ്മില്‍ ഭൂമിതര്‍ക്കം നിലനിന്നിരുന്നെന്ന് എസ്പി അജയ് പാല്‍ ശര്‍മ പറഞ്ഞു. അനുരാഗിന്റെ ശിരസ്സ് മണിക്കൂറുകളോളം മടിയില്‍ വെച്ച് വിലപിച്ച അനുരാഗിന്റെ അമ്മയുടെ വേദനാജനകമായ ചിത്രം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

സംഭവത്തില്‍ നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അനുരാഗിനെ വെട്ടിയ ലാല്‍ത യാദവ് എന്നയാളാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇയാളുടെ മകന്‍ രമേശിനായി തിരച്ചില്‍ തുടരുകയാണ്.

അസംഗഡ് ജില്ലയിലെ കബിറുദ്ദീന്‍ ഗ്രാമത്തില്‍ രാംജീത് യാദവും ലാല്‍ത യാദവും തമ്മിലുള്ള ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അജയ്പാല്‍ ശര്‍മ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ജൗന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ് ചന്ദ്ര വ്യക്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago