ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം
ന്യൂഡൽഹി:ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വാഹനമിടിച്ചതിന് പിന്നാലെ കാറിൽ നിന്ന് ഇറങ്ങിയോടിയ 17 വയസുകാരനെ പിന്നീട്പിടികൂടുകയായിരുന്നു. ബിസ്റാക് ഏരിയയിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡരികിലൂടെ യുവതി നടന്നുവരുന്നത് വീഡിയോയിൽ കാണാം. നല്ല വേഗതയിൽ റോഡിലേക്ക് എത്തുന്ന കാർ ഒരു ട്രാക്ടറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. തുടർന്നാണ് ഒരു വശത്തേക്ക് കാർ നീങ്ങിയതും നല്ല വേഗതയിൽ ചെന്ന് യുവതിയെ ഇടിക്കുന്നതും. യുവതിയെയും വലിച്ചിഴച്ചു കൊണ്ട് കാർ പിന്നെയും കുറച്ചു ദൂരം മുന്നോട്ട് നീങ്ങി ഒരു പോസ്റ്റിൽ ഇടിക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ ഹർദോയ് ജില്ലക്കാരിയായ യുവതി ഒരു കെട്ടിട നിർമാണ സൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെടുകയും ചെയ്തു. അപകടത്തിന് തൊട്ടു പിന്നാലെ 17കാരൻ കാറിൽ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."