HOME
DETAILS

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

  
November 02, 2024 | 3:11 AM

Karnatakas BJP MLC paid the pipe money

തിരുവനന്തപുരം: കേരളത്തിലേക്ക് ബി.ജെ.പിക്ക് വേണ്ടി കുഴൽപ്പണം കൊടുത്തുവിട്ട സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി എം.എൽ.സിക്കും പങ്കെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 
കേരളത്തിൽ എത്തിച്ച കുഴൽപ്പണം കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷസംഘത്തിന്റെ തലവനായിരുന്ന എ.സി.പി വി.കെ രാജു 2021 ജൂലൈ രണ്ടിനാണ്  ഇ.ഡിക്ക് റിപ്പോർട്ട് നൽകിയത്.

പണം കടത്തിയതിൽ കർണാടക എം.എൽ.സിയായിരുന്ന ലെഹർ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലെഹർ സിങ്ങിന്റെ ഫോൺ നമ്പർ ഉൾപ്പെടെയാണ് റിപ്പോർട്ട് നൽകിയത്. ബി.ജെ.പിയുടെ സംസ്ഥാന, ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ലെഹർ സിങ്ങിനുള്ളത്. 

കർണാടകയിൽനിന്ന് നേരിട്ട് 14.40 കോടി രൂപയാണ് എത്തിച്ചതെന്നാണ് പൊലിസിന്റെ റിപ്പോർട്ട്. ഹവാല റൂട്ട് വഴി 27 കോടി ഉൾപ്പെടെ 41.40 കോടിയാണ് കേരളത്തിൽ എത്തിച്ചത്. രണ്ടു സംഭവങ്ങളിലായി കൊടകരയിൽ 3.50 കോടിയും സേലത്ത് 4.40 കോടിയും കവർച്ച ചെയ്യപ്പെട്ടു. 33.50 കോടി രൂപയാണ് കേരളത്തിൽ വിവിധയിടത്ത് വിതരണം ചെയ്തതെന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു. 

കോഴിക്കോട് സ്വദേശി ഷംജീർ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടകര പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ മൂന്നിനു പുലർച്ചെ കാറിൽ പോകുമ്പോൾ പത്തോളം പേരടങ്ങുന്ന സംഘം 25 ലക്ഷം രൂപ കൊടകരയ്ക്കു സമീപത്തുവച്ച് കവർന്നുവെന്നായിരുന്നു പരാതി. 

കോഴിക്കോട്ടുള്ള സുനിൽ നായിക്ക് എന്നയാൾ നൽകിയ പണം എറണാകുളത്ത് ധർമരാജനു കൊടുക്കാൻ കൊണ്ടുപോയെന്നാണ് ഷംജീർ പൊലിസിനോടു പറഞ്ഞത്. സുനിൽ നായിക്ക് ചോദ്യംചെയ്യലിൽ ഇതു നിഷേധിച്ചിരുന്നു. പൊലിസ് അന്വേഷണത്തിൽ പരാതിക്കാരൻ സഞ്ചരിച്ചിരുന്ന കാർ ചാലക്കുട്ടി പോട്ടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പരിശോധിച്ചപ്പോൾ കാറിൽ രണ്ടു രഹസ്യ അറകൾ തുറന്ന നിലയിൽ കണ്ടെത്തി. 2021 ഏപ്രിൽ 25ന് ചാലക്കുടി ഡിവൈ.എസ്.പി അന്വേഷണം ഏറ്റെടുത്തു. തുടർന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയും പണം കണ്ടെത്തുകയും ചെയ്തു. 

തുടർന്ന് ഷംജീറിനെയും ധർമരാജനെയും വിശദമായി ചോദ്യം ചെയ്തതിൽനിന്നു കാറിലുണ്ടായിരുന്നത് 25 ലക്ഷമല്ല, 3.5 കോടി രൂപയായിരുന്നുവെന്നു തെളിഞ്ഞു. എറണാകുളത്തേക്കു വ്യാപാര ആവശ്യത്തിനു കൊണ്ടുപോയി എന്നാണ് ഇവർ പറഞ്ഞത്. ഇതിനുശേഷം എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മെയ് 10ന് അന്വേഷണം ഏറ്റെടുത്തു.

പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്തതിനെ തുടർന്ന് 1,16,04,701 രൂപയും 13,29,100 രൂപ വില വരുന്ന സ്വർണവും മൊബൈൽ ഫോണുകളും വാച്ചുകളും കണ്ടെത്തി. പ്രതികൾ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന 17,00,000 രൂപയും അന്വേഷണസംഘം തിരിച്ചറിഞ്ഞു മരവിപ്പിച്ചു.

3.5 കോടിയിൽ 56,64,710 രൂപ പ്രതികൾ ചെലവഴിച്ചു. രണ്ടു കോടിയോളം രൂപ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലിസ് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. 2021 മാർച്ച് ആറിനു സമാനമായ മോഷണം സേലത്തിനു സമീപം കൊങ്കണപുരത്തും നടന്നുവെന്ന് പ്രതികളിലൊരാളായ ധർമരാജൻ പൊലിസിനോടു പറഞ്ഞിരുന്നു. 4.4 കോടി രൂപയാണ് അന്ന് മോഷണം പോയത്. ധർമരാജന്റെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്ന് പാലക്കാട്ടേക്കാണു പണം കൊണ്ടുവന്നിരുന്നത്.

 

പണം കൈമാറ്റം ഇങ്ങനെ
2021 മാർച്ച് 5:  ഷംജീറും റഷീദും ചേർന്ന് രണ്ടു കോടി രൂപ തിരുവനന്തപുരത്തെ ബി.ജെ.പി ഓഫിസ് അറ്റൻഡർ ബിനീതിന് എത്തിച്ചുനൽകി. 
മാർച്ച് 8: ബിനീതിന് 3.5 കോടി കൂടി നൽകി. 
മാർച്ച് 12: ബി.ജെ.പി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനന് രണ്ടു കോടി എത്തിച്ചു. 
മാർച്ച് 13, 14: സുജയ് സേനന് 3 കോടി എത്തിച്ചു. 
മാർച്ച് 16: ധർമരാജൻ കെ.എസ്.ആർ.ടി.സി ബസിൽ ആലുവയിൽ എത്തി സോമശേഖരൻ എന്നു സംശയിക്കുന്ന ആളിന് അരക്കോടി കൈമാറി. 

മാർച്ച് 18: ഷിജിൻ ലോറിയിൽ അരൂരിനു സമീപത്തുവച്ച് ബി.ജെ.പി ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.1 കോടി നൽകി. 
മാർച്ച് 20: ഷിജിൻ, ധർമരാജൻ, ഷൈജു, ധനരാജ്, ഷാജി എന്നിവർ ഏഴു കോടി രൂപ ബംഗളൂരുവിൽനിന്നും മറ്റും ശേഖരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ ബി.ജെ.പി ഓഫിസിലെ ശരത്തിന്  1.4 കോടി, കോഴിക്കോട് ബി.ജെ.പി മേഖലാ സെക്രട്ടറി കെ.പി.സുരേഷിന്  1.5 കോടി, കോഴിക്കോട് ബി.ജെ.പി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്  ഒരു കോടി, ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന്  2.5 കോടി എന്നിങ്ങനെ നൽകി. '

മാർച്ച് 25: ഷിജിൻ 1.1 കോടി രൂപ ലോറിയിൽ തിരുവനന്തപുരത്ത് എത്തിച്ച് ധർമരാജനു നൽകി. അടുത്ത ദിവസങ്ങളിൽ ഷിജിൻ കർണാടകയിൽനിന്ന് 6.5 കോടി പാഴ്‌സൽ ലോറിയിൽ കേരളത്തിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ വിവിധ ബി.ജെ.പി നേതാക്കൾക്കു കോടികൾ എത്തിച്ചു നൽകി. മാർച്ച് മൂന്നിന് കാറിൽ ആലപ്പുഴയിലേക്കു കൊണ്ടുപോയ 3.5 കോടിയാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  10 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  10 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  10 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  10 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  10 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  10 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  10 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  10 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  10 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  10 days ago