HOME
DETAILS
MAL
സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല
November 02 2024 | 17:11 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ഡിജിറ്റൽ ലൈസൻസ് സംവിധാനം. പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് പ്രിന്റ് ഡ്രൈവിങ് ലൈസൻസ് സംവിധാനം ഉണ്ടാവില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ് സൈറ്റിൽ നിന്ന് ലൈന്‍സന്‍സ് ഡൗൺലോഡ് ചെയ്യാം.
ഇത്തരത്തിൽ വെബ് സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ലൈസന്‍സ് ഡിജി ലോക്കര്‍, എം പരിവാഹൻ എന്നീ മൊബൈൽ ആപ്പുകളിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുന്ന ലൈസന്‍സ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."