എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി. ദുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിനുള്ളിലാണ് ബുള്ളറ്റുകൾ കണ്ടെത്തിയത്. വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി തുടരുന്നതിനിടെയാണ് ഈ സംഭവം. ഡൽഹി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒക്ടോബര്‍ 27-ാം തീയതിയായിരുന്നു സംഭവം. ദുബൈയ്-ഡല്‍ഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍നിന്നാണ് ശുചീകരണത്തിനിടെ ജീവനക്കാര്‍ വെടിയുണ്ട കണ്ടെത്തുകയായിരുന്നു എന്നാണ് ഡൽഹി പൊലിസ് അറിയിച്ചത്. തുടര്‍ന്ന് എയർ ഇന്ത്യ അധികൃതർ എയർപോർട്ട് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഡൽഹി പൊലിസിന് പരാതി നൽകിയത്.
ആയുധ നിയമപ്രകാരമാണ് ഡല്‍ഹി പൊലിസ് കേസെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങള്‍ക്ക് നേരേയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വ്യാജ ഭീഷണികളാണെന്ന് കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."