HOME
DETAILS

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

  
Web Desk
November 03, 2024 | 7:30 AM

CPM Secretary Denies Discussions with BJP Leader Sandeep Warrier

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സമിതി അംഗം  സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. 

ഞങ്ങളോട് ആരൊക്കെ ചേരാന്‍ വരുന്നു എന്നതൊന്നും ഞങ്ങള്‍ക്കറിയില്ല. സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ബിജെപിയുമായി തെറ്റി നില്‍ക്കുന്നു എന്നത് സത്യമാണ്. 
അതിന്റെ ഭാഗമായി സി.പി.എമ്മില്‍ ചേരുകയെന്നൊക്കെ പറഞ്ഞാല്‍... നിങ്ങള്‍ക്കറിയാമല്ലോ അങ്ങനെ പെട്ടെന്നൊന്നും സിപിഎമ്മില്‍ ചേരാനാകില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണ് പറ്റുക. അതിപ്പോ ആരെക്കെ വരുന്നു എന്നു നോക്കട്ടെ. സി.പി.എം സന്ദീപുമായി ബന്ധപ്പെട്ടിട്ടില്ല. വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എ.കെ ബാലനുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

അതേസമയം സി.പി.എമ്മുമായി ചര്‍ച്ചനടത്തിയെന്ന വാര്‍ത്ത തള്ളി ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യരും തള്ളി. താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തില്‍ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സന്ദീപ് വാര്യര്‍ കൂട്ടാക്കിയില്ല. 


കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് സന്ദീപ് വേദിവിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യക്തിവിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; സമീപിക്കുന്നവരിൽ കൂടുതലും കമിതാക്കൾ; മുഖ്യസൂത്രധാരനായ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഓപ്പണ്‍ എഐ ലോക്കല്‍ ഡാറ്റ റെസിഡന്‍സി അവതരിപ്പിച്ച് യുഎഇ; 10 യുവാക്കളില്‍ 6 പേര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍

uae
  •  a day ago
No Image

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് വൈകിയാൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം; സുപ്രീംകോടതി

latest
  •  a day ago
No Image

ടാറ്റ സിയേറ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വില 11.49 ലക്ഷം രൂപ മുതൽ

auto-mobile
  •  a day ago
No Image

വീണ്ടും ആത്മഹത്യ; എസ്.ഐ.ആര്‍ ജോലി സമ്മര്‍ദം; വിവാഹ തലേന്ന് ബിഎല്‍ഒ ജീവനൊടുക്കി

National
  •  a day ago
No Image

പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി മകൻ വേഷമിട്ടത് 3 വർഷത്തോളം; മ‍ൃതദേഹം അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ

International
  •  a day ago
No Image

ദുബൈയിൽ 'നഷ്ടപ്പെട്ട വസ്തുക്കൾ' കൈകാര്യം ചെയ്യാൻ പുതിയ നിയമം; കണ്ടെത്തുന്നവർക്ക് പ്രതിഫലം, നിയമലംഘകർക്ക് വൻ പിഴ

uae
  •  a day ago
No Image

എസ്.ഐ.ആര്‍; ഫോം ഡിജിറ്റൈസേഷന്‍ ഒരു കോടി പിന്നിട്ടു

Kerala
  •  a day ago
No Image

പരീക്ഷയിൽ ‍മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്ക് പറഞ്ഞു; സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി പത്താംക്ലാസുകാരി ജീവനൊടുക്കി

National
  •  a day ago
No Image

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികമാരുടെ കൊടും ക്രൂരത; നാലു വയസ്സുകാരനെ വസ്ത്രം അഴിച്ച് മരത്തിൽ കെട്ടിത്തൂക്കി 

National
  •  a day ago