HOME
DETAILS

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

  
Web Desk
November 04, 2024 | 12:34 AM

US Muslims Prioritize Gaza in Presidential Election Concerns

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ഗസ്സയിലെ ആക്രമണവും വിഷയമാണെന്ന് ന്യൂയോര്‍ക്ക് മുസ്‌ലിംകള്‍. തെരഞ്ഞെടുപ്പിന് മുന്‍പുള്ള വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനു ശേഷം ഗസ്സയില്‍ കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും വേണ്ടി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് വേളയില്‍ ഗസ്സയെ ഓര്‍മിപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്ന് ഇസ്‌ലാമിക് കള്‍ച്ചര്‍ സെന്റര്‍ പ്രതിനിധികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ അഞ്ചിലെ തെരഞ്ഞെടുപ്പില്‍ ഗസ്സയിലെ ആക്രമണത്തെ സഹായിക്കുന്ന നിലപാട് ചോദ്യം ചെയ്യപ്പെടുമെന്ന് ജുമുഅ നിസ്‌കാരത്തിനെത്തിയ കോര്‍പറേറ്റ് പ്രൊഫഷനലായ അലി പറഞ്ഞു. വലിയൊരു വിഭാഗം മുസ്‌ലിംകളെ വളഞ്ഞിട്ട് ആക്രമിച്ച് കൊന്നൊടുക്കുകയാണ് ഗസ്സയിലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ യു.എസ് മുസ്‌ലിംകള്‍ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി ഇസ്റാഈല്‍ അനുകൂല വാക്കുകളും പ്രവൃത്തികളുമാണ് നടത്തുന്നത്. ന്യൂയോര്‍ക്ക് മുസ്‌ലിംകള്‍ പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിഷയത്തില്‍ ആശങ്കാകുലരാണ്. ഇക്കാര്യത്തില്‍ നിലപാട് എടുക്കാനുള്ള അവസരം പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്. ഇതില്‍ ഏറ്റവും പ്രധാനമായ വിഷയം ഗസ്സയാണ്. തങ്ങളുടെ പ്രാദേശിക വിഷയത്തേക്കാള്‍ പ്രധാനം ഗസ്സ തന്നെയാണെന്നും അമേരിക്കന്‍ മുസ്്ലിംകള്‍.
സ്വിങ് സംസ്ഥാനങ്ങളില്‍ മുസ്‌ലിം വോട്ടര്‍മാരുടെ നിലപാട് തെരഞ്ഞെടുപ്പ് ഫലം മാറിമറിയാന്‍ ഇടയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. ജോര്‍ജിയ, പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നീ പ്രധാന സ്വിങ് സംസ്ഥാനങ്ങളില്‍ 61 ശതമാനം മുസ്‌ലിംകളും ഗസ്സ പ്രധാന വിഷയമായി എടുക്കുന്നവരാണെന്ന് സോഷ്യല്‍ പോളിസി ആന്‍ഡ് അണ്ടര്‍ടെയ്ക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈയിടെ നടത്തിയ സര്‍വേയില്‍ പറയുന്നു.

In New York, U.S. Muslims stress Gaza's significance over local issues, urging voters to consider humanitarian crises in the upcoming presidential election.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  3 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  3 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  3 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  3 days ago