'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അമേരിക്കയുടെ 47ാം പ്രസിഡന്റായി എത്തുന്ന ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്ന് മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. ട്രംപിനൊപ്പമുള്ള ചിത്രങ്ങളും മോദി പങ്കുവെച്ചു.
മുന്‍ കാലയളവിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം'- നരേന്ദ്ര മോദി കുറിച്ചു.
അതിനിടെ കുടുംബത്തോടൊപ്പം വിജയാഘോഷം തുടങ്ങിയിരിക്കുകയാണ് മുന്‍ പ്രസിഡന്റ്. ഇനി അമേരിക്കയുടെ സുവര്‍ണ കാലമെന്ന് അദ്ദേഹം പ്രതികരിച്ചു. അമേരിക്കയെ ഉന്നതിയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."