HOME
DETAILS

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

  
Web Desk
November 07 2024 | 08:11 AM

PSG Fans Raise Powerful Free Palestine Banner at Champions League Match Against Atletico Madrid

പാരിസ്: ഒരു ബാനര്‍. ഫലസ്തീന്‍ പോരാട്ടത്തിന്റേയും ഖുദ്‌സിന്റേയും പിഞ്ചോമനകളുടെ ചോരപ്പാടിന്റേയും ജ്വലിക്കുന്ന നോവുകള്‍ ഉണര്‍ത്തുന്ന ഒരു ബാനര്‍. ഗാലറിയുടെ ഒരു വശം മുഴുവന്‍ മൂടി ആ ബാനര്‍ ഉയര്‍ന്നു നിന്ന ആ ബാനര്‍ ലോകത്തിന്റെ മുഴുവന്‍ കണ്ണുകളേയും തങ്ങളിലേക്കെത്തിക്കാന്‍ മാത്രം ശക്തമായിരുന്നു. 

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് 'ഫ്രീ ഫലസ്തീന്‍' എന്ന ആ ബാനര്‍ ഉയര്‍ന്നത്.  പി.എസ്.ജി ആരാധകരാണ് ബാനര്‍ ഉയര്‍ത്തി തങ്ങളുടെ നിലപാട് അറിയിച്ചത്. ബുധനാഴ്ച അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗാലറിയില്‍ ബാനര്‍ ഉയര്‍ന്നത്.

അല്‍ അഖ്‌സ പള്ളിയുടെയും ഫലസ്തീന്‍, ലബനീസ് പതാകകളുടെ ചിത്രങ്ങളും ബാനറില്‍ ഉണ്ടായിരുന്നു. 'മൈതാനത്ത് യുദ്ധം,ലോകത്ത് സമാധാനം 'എന്നിങ്ങനെ എഴുതിയിരുന്നു ബാനറില്‍. ഫ്രീ ഫലസ്തീനിലെ 'i' എന്ന അക്ഷരം, ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കഫിയയയുടെ മാതൃകയില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൂപടം ചിത്രീകരിച്ചിരിക്കുന്നു.

ഫലസ്തീന്‍ വിഷയത്തില്‍ തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാള്‍ അസോസിയേഷന്റെ ഓഫിസിലേക്ക് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. പാരീസിലെ ഫുട്ബാള്‍ അസോസിയേഷന്‍ ആസ്ഥാനത്തേക്കാണ് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ എത്തിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഫ്രഞ്ച് ഇസ്‌റാഈല്‍ ടീമുകള്‍ തമ്മിലുള്ള മത്സരം മാറ്റിവയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  a day ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  a day ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  a day ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  a day ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  a day ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  a day ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago