HOME
DETAILS

അത് തെറ്റ്; സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂവുടമ വഖ്ഫ് ബോര്‍ഡല്ല; കത്തോലിക്കാ സഭ

  
Muqthar
November 08 2024 | 05:11 AM

Not Waqf Board but Catholic Church is Indias Second Largest Landowner

കോഴിക്കോട്: വിവാദമായ വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവരാനുള്ള നീക്കം നരേന്ദ്രമോദി സര്‍ക്കാര്‍ തുടങ്ങുകയും ഇതോടൊപ്പം കേരളത്തിലെ മുനമ്പത്ത് ഉള്‍പ്പെടെ വഖ്ഫ് ഭൂമികള്‍ ഒരുവിഭാഗം വിവാദമാക്കുകയും ചെയ്യുന്നതിനിടെ ഉയര്‍ന്നു കേള്‍ക്കുന്ന വിശേഷണമാണ്, ഇന്ത്യയില്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂവുടമയാണ് വഖ്ഫ് ബോര്‍ഡുകള്‍ എന്നത്. എന്നാല്‍ അതു തെറ്റാണെന്നും വഖ്ഫ് ബോര്‍ഡല്ല മറിച്ച് സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ കത്തോലിക്കാ സഭ (Catholic Church of India) ആണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ഗവണ്‍മെന്റ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റില്‍ (Government Land Information website) നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കേന്ദ്രസര്‍ക്കാരിന് ഏകദേശം 15,531 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണുള്ളത്. 116 പൊതുമേഖലാ കമ്പനികളും 51 മന്ത്രാലയങ്ങളുമാണ് ഭൂമി ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴില്‍ റെയില്‍വേക്കാണ് കൂടുതല്‍ ഭൂമിയുള്ളത്. അതുകഴിഞ്ഞാല്‍ പ്രതിരോധമന്ത്രാലയത്തിനും.

സര്‍ക്കാര്‍ കഴിഞ്ഞാല്‍ കത്തോലിക്കാ സഭയാണ് കൂടുതല്‍ ഭൂമി കൈവശംവച്ചിരിക്കുന്നത്. കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിലുടനീളം ഏഴു കോടി ഹെക്ടര്‍ (17.29 കോടി ഏക്കര്‍) ഭൂമിയാണുള്ളത്. പള്ളികള്‍, കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ നിരവധി കെട്ടിടങ്ങളുള്ള ഈ ഭൂമികളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപയോളം വരും.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ (1947ന് മുമ്പ്) ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് ബ്രിട്ടീഷ് ഭരണകൂടത്തില്‍നിന്നാണ് ഭൂരിഭാഗം ഭൂമിയും ലഭിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴില്‍ 1927ല്‍ ഇന്ത്യന്‍ ചര്‍ച്ച് ആക്ട് പാസാക്കിയതുവഴിയാണ് ഇപ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം സഭ ഉറപ്പാക്കിയത്. അതേസമയം, ഇതിനകം ഉടമസ്ഥതയിലുള്ള ചില ഭൂമികള്‍ക്ക് മേല്‍ തര്‍ക്കം നിലനില്‍ക്കുന്നുമുണ്ട്.

കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (CBCI) ആണ് കത്തോലിക്കാ സഭയെ നിയന്ത്രിക്കുന്നത്. 2012ല്‍ ഇന്ത്യയില്‍ 2,457 ആശുപത്രി ഡിസ്‌പെന്‍സറികള്‍, 240 മെഡിക്കല്‍ അല്ലെങ്കില്‍/കോളജുകള്‍, 28 ജനറല്‍ കോളജുകള്‍, 5 എഞ്ചിനീയറിംഗ് കോളജുകള്‍, 3765 സെക്കന്‍ഡറി സ്‌കൂളുകള്‍, 7319 പ്രൈമറി സ്‌കൂളുകള്‍, 3187 നഴ്‌സറി സ്‌കൂളുകള്‍ തുടങ്ങിയവ കത്തോലിക്കാ സഭക്ക് കീഴിലുണ്ട്.

ബ്രിട്ടീഷ് സര്‍ക്കാര്‍ പാട്ടത്തിന് അനുവദിച്ച ഒരു ഭൂമിക്കും നിയമസാധുയതില്ലെന്ന് 1965ല്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദ്ദേശം പൂര്‍ണമായും നടപ്പാക്കത്തതിനാല്‍ സഭയ്ക്ക് കീഴിലുള്ള ചില ഭൂമികളുടെ നിയമസാധുത സംബന്ധിച്ച തര്‍ക്കത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. 

Not Waqf Board but Catholic Church is India’s Second Largest Landowner



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  20 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  21 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  21 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  21 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  21 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  a day ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago