HOME
DETAILS

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

  
Laila
November 10 2024 | 06:11 AM

The governor is not holding back VC appointment will be delayed

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിൽ തർക്കം മുറുകിയതോടെ സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകും. താൽക്കാലിക വൈസ് ചാൻസലർമാരാണ് നിലവിൽ കേരളത്തിലെ സർവകലാശാലകളിൽ ഭരണം നിർവഹിക്കുന്നത്. വി.സിമാർ ഇല്ലാത്തതിനു കാരണം ഇടതു സർക്കാരാണെന്നും സർക്കാരിന്റെ കടുംപിടുത്തത്തിന് വഴങ്ങില്ലെന്നും കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെ സുപ്രിം കോടതിയോ രാഷ്ട്രപതിയോ ഇടപെടാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവില്ലെന്നാണ്  സൂചന.

75 വർഷമായി വി.സിമാരെ നിയമിക്കുന്നത് ചാൻസലറായ ഗവർണറായിരിക്കെ അതിനുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാനും ഗവർണർക്കുതന്നെയാണ് അധികാരമെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയും സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് കോടതിയിൽ വാദിക്കുകയും ചെയ്തതോടെ വി.സി നിയമനത്തിൽ നിന്ന് ഗവർണർ പിൻവാങ്ങുകയായിരുന്നു.

 വി.സിയെ നിയമിക്കാൻ ഗവർണറുടെ അനുമതി വേണമെന്ന് നിയമമുണ്ടെന്നിരിക്കെ സർക്കാരിന് ഏകപക്ഷീയമായി വി.സിയെ നിയമിക്കാൻ കഴിയാതിരിക്കുകയും ഗവർണർ സർക്കാരിന്റെ ഇംഗിതത്തിന് വഴങ്ങാതെ വരുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അംഗങ്ങളെ നാമനിർദേശം ചെയ്‌തെങ്കിലും സർക്കാർ കോടതിയിൽ നിന്ന് അത് റദ്ദാക്കിക്കൊണ്ടുള്ള വിധി നേടി. പിന്നീട് സെനറ്റിലേക്ക് സർക്കാർ ആറു പേരെ നാമനിർദേശം ചെയ്തത് കോടതി ശരിവച്ചെങ്കിലും ഇതിന് ഗവർണറുടെ പച്ചക്കൊടി ലഭിച്ചതുമില്ല.


സർവകലാശാലകളിലെ നടപടികളുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകൾ സർക്കാർ പരിധിവിട്ടുള്ളതാണെന്നതിനാലാണ് രാഷ്ട്രപതിക്ക് അയച്ചതെന്നാണ് ഗവർണറുടെ നിലപാട്. സർവകലാശാല നിയമഭേദഗതിക്ക് സർക്കാർ ശ്രമിച്ചതാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം സാങ്കേതിക സർവകലാശാല വി.സി നിയമനത്തിന് സർക്കാർ മൂന്നു പേരുടെ പാനൽ സമർപ്പിച്ചെങ്കിലും ഗവർണർ അനുകൂല നിലപാട് സ്വീകരിച്ചില്ല. സുപ്രിം കോടതി വിധിയനുസരിച്ച് വി.സിയെ നിയമിക്കാനുള്ള അവകാശം ഗവർണർക്കാണ്. മറ്റൊരു സർവകലാശാലയുടെ വി.സിയെയോ പി.വി.സിയെയോ മാത്രമേ വി.സിയായി നിയമിക്കാനാകൂ എന്ന സർവകലാശാല നിയമം ഉയർത്തിക്കാട്ടിയാണ് ഗവർണർ തീരുമാനമെെടുക്കാതിരുന്നത്.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ വി.സിയായി നിയമിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും യു.ജി.സി യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഇതും ഗവർണർ തള്ളിയിട്ടുണ്ട്. സർവകലാശാലകളിലെ വി.സിയെ നിയമിക്കാനുള്ള അവകാശം ഗവർണർക്കാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സിസി തോമസിനെ നിയമിച്ചത് കോടതി തടഞ്ഞത് ഗവർണർക്ക് ഫലത്തിൽ തിരിച്ചടിയായി. വി.സി ആരാണെന്ന് നിശ്ചയിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ഉൾപ്പെട്ട ഹൈക്കോടതി ബഞ്ചിന്റെ വിധി. 

കേരള സർവകലാശാല സെനറ്റിൽ ഗവർണറുടെ നാമനിർദേശവും കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതോടെയാണ് അധികാരം തിരികെ ലഭിക്കാൻ ഗവർണർ സുപ്രിംകോടതിയെയും രാഷ്ട്രപതിയെയും സമീപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി പറഞ്ഞത് സർക്കാർ നിർദേശിക്കുന്ന പേരുകളിൽ നിന്ന് വി.സിയെ നിയമിക്കേണ്ടത് ഗവർണറാണെന്നാണ്. എന്നാൽ, സർക്കാർ നാമനിർദേശം ചെയ്യുന്ന പേരുകൾ ഗവർണർക്ക് അംഗീകരിക്കാൻ കഴിയാത്തതാണെങ്കിൽ എങ്ങനെ സമവായമുണ്ടാകുമെന്നതാണ് കാതലായ പ്രശ്‌നം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  11 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  11 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  11 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  11 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  11 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  11 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 days ago