'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍
റിയാദ്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ആദ്യമായാണ് വിഷയത്തില്‍ രാജകുമാരന്‍ ഇത്ര രൂക്ഷ പ്രതികരണം നടത്തുന്നത്. റിയാദില്‍ നടന്ന അറബ് ഇസ്‌ലാമിക് അസാധാരണ ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ സല്‍മാന്‍ രാജാവിനുവേണ്ടി നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫലസ്തീന്‍ ജനതക്കെതിരെയുള്ള ഇസ്‌റാഈല്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയുടെയും ലബനാനിലെ ആക്രമണങ്ങളുടെ വ്യാപ്തി വര്‍ധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഉച്ചകോടി നടക്കുന്നത്.
നമ്മുടെ സഹോദരങ്ങളായ ഫലസ്തീന്‍ ജനതയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇസ്‌റാഈല്‍ തുടരുന്നതിന്റെയും സഹോദര റിപ്പബ്ലിക് ഓഫ് ലെബനന്റെ മേലുള്ള ആക്രമണങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റേയും പശ്ചാത്തലത്തിലാണ് മുന്‍ ഉച്ചകോടിയുടെ വിപുലീകരണമെന്നോണം ഈ ഉച്ചകോടി നടക്കുന്നത്. 1,50,000ത്തിലധികം രക്തസാക്ഷികള്‍, മുറിവേറ്റവരും കാണാതായവരുമായവര്‍. അതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും. ഇങ്ങനെ ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയെ രാജ്യം അപലപിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഫലസ്തീന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഫലസ്തീനിലെയും ലബനാനിലെയും സഹോദരങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നുവെന്നും പറഞ്ഞു.
ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കാനും അതിന്റെ ഭൂമി ആക്രമിക്കാതിരിക്കാനും ഇസ്‌റാഈലിനെ നിര്‍ബന്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ ജനതക്കെതിരെ ഇസ്‌റാഈല്‍ നടത്തിയ വംശഹത്യയെ സഊദി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നത് പുതുക്കുന്നു-കിരീടാവകാശി പറഞ്ഞു.
2023 നവംബര്‍ 11ന് റിയാദില്‍ നടന്ന സംയുക്ത അറബ്ഇസ്‌ലാമിക് ഉച്ചകോടിയുടെ വിപുലീകരണമാണ് ഈ ഉച്ചകോടി. 57 അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുത്തു.
At the expanded Arab Islamic Summit in Riyadh, Saudi Crown Prince Mohammed bin Salman denounced Israel’s actions in Gaza, labeling them as genocide against the Palestinian people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."