HOME
DETAILS
MAL
ലഘുലേഖ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; ന്യൂനപക്ഷമോർച്ചക്കെതിരെ കേസ്
November 12 2024 | 15:11 PM
ചേലക്കര: ചേലക്കരയിലെ ന്യൂനപക്ഷമോർച്ച വിതരണം ചെയ്ത ലഘുലേഖക്കെതിരെ കേസ്. ലഹളയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലഘുലേഖ തയ്യാറാക്കി എന്നാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംവിധാനം 192-ാം വകുപ്പ് പ്രകാരമാണ് ചേലക്കര പൊലിസ് കേസെടുത്തത്. യുഡിഎഫിന്റെ ചേലക്കരയിലെ ചീഫ് ഇലക്ഷൻ ഏജന്റ് ടിഎം കൃഷ്ണനാണ് പരാതി നൽകിയത്. കേരള ക്രൈസ്തവർ യാഥാർത്ഥ്യം തിരിച്ചറിയാൻ വൈകരുത് എന്ന തലക്കട്ടോടെ ആയിരുന്നു ന്യൂനപക്ഷ മോർച്ച ലഘുലേഖ അടിച്ചിറക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."