HOME
DETAILS

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

  
November 15, 2024 | 1:57 PM

KSRTC has restored the busted Shaktan statue despite a five-month wait

തൃശൂര്‍:5 മാസത്തെ കാത്തിരിപ്പിനൊടുവിൽ കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ പുനഃസ്ഥാപിച്ചു.എന്നാൽ പ്രതിമ പീഠത്തില്‍ ഉറപ്പിക്കലും മറ്റു ജോലികളും പൂര്‍ത്തികരീക്കാൻ ഒരു മാസം കൂടി സമയമെടുക്കുമെന്ന് ശില്‍പ്പി കുന്നുവിള മുരളി പറഞ്ഞു.

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ വെങ്കല പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ തിരുവനന്തപുരതാണ് പൂര്‍ത്തിയായത്. ശില്‍പി തിരുവനന്തപുരം കേശവദാസപുരം സ്വദേശി കുന്നുവിള മുരളിയാണു പ്രതിമ കേടുപാടുകള്‍ തീര്‍ത്തു പുതുക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണു കെഎസ്ആര്‍ടിസി ബസിടിച്ച് പ്രതിമ തകര്‍ന്നത്. പാപ്പനംകോട് സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് അറ്റകുറ്റപ്പണി നടത്തിയത്.

1500 കിലോയാണ് പ്രതിമയുടെ ഭാരം. 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ കേടുപാടുകള്‍ തീര്‍ത്തത്. 2013ലാണ് ശക്തന്‍ നഗറില്‍ പ്രതിമ സ്ഥാപിച്ചത്.പുനഃസ്ഥാപത്തിന് ശേഷമുള്ള ഔദ്യോഗിക അനാച്ഛാദനം ഉടനെയുണ്ടാവും. പ്രതിമാസ്ഥാപനം വൈകുന്നതില്‍ പ്രതിഷേധിച്ച സുരേഷ് ഗോപി എംപി പതിനഞ്ചു ദിവസത്തെ സമയം നല്‍കിയിരുന്നു. ഇല്ലാത്തപക്ഷം സ്വന്തം ചിലവില്‍ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  4 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  4 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  4 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  4 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  4 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  4 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  4 days ago