ആര്.എസ്.എസിനെതിരായ പരാമര്‍ശം: വിചാരണയ്ക്ക് തയ്യാറെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആര്.എസ്.എസിനെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രിംകോടതിയിലാണ് രാഹുല്‍ നിലപാട് അറിയിച്ചത്. ഇതിന്റെ പേരിലെടുത്ത മാനനഷ്ട കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.
അതേ സമയം രാഹുല്‍ കീഴ്കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2014 ല്‍ മുംബൈയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വിവാദ പരാമര്‍ശം രാഹുല്‍ നടത്തിയത്.
എന്നാല്‍ ഗാന്ധി വധത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്നും ആര്‍എസ്എസുമായി ബന്ധപ്പെട്ട ആളുകളാണ് ഗാന്ധി വധത്തിന് പിന്നിലെന്നാണ് പറഞ്ഞതെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയെ അറിയിച്ചിരുന്നു. പിന്നീട് ഈ നിലപാട് അദ്ദേഹം മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."