അറേബ്യന്‍ രുചിയില്‍ അടിപൊളി കബ്‌സ
ഇന്നത്തെ കാലത്ത് ഏകദേശം എല്ലാവരും ഒഴിവുദിവസങ്ങളില്‍ അല്ലെങ്കില്‍ ഗസ്റ്റ് വരുമ്പോഴൊക്കെ ഭക്ഷണത്തില്‍ എന്തെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കാറുണ്ട്. സാധാരണ ഉണ്ടാക്കുന്ന ബിരിയാണിയില്‍ നിന്ന് ഇന്നൊരു അറേബ്യന്‍ ഡിഷ് തന്നെ തയാറാക്കാം നമുക്ക്. അടിപൊളി രുചിയാണിതിന്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ എളുപ്പത്തില്‍ കഴിക്കാവുന്നതുമാണ്.
ചേരുവ
വൈറ്റ് ബസുമതി റൈസ് - രണ്ട് കപ്പ്
തക്കാളി -3 (മിക്‌സിയുടെ ജാറിലിട്ട് ജ്യൂസടിക്കുക)
ചിക്കന്‍ - 1 കിലോ
കപ്‌സയ്ക്കുള്ള മസാല( മല്ലി- 3 സ്പൂണ്‍, കുരുമുളക് -3 സ്പൂണ്‍, പട്ട, ഏലയ്ക്ക, ഗ്രാമ്പു- കുറച്ച്)
ഒന്നു ചൂടാക്കി പൊടിച്ച് വയ്ക്കുക

ബട്ടര്‍- 3 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് മുന്തിരി- രണ്ട് ടേബിള്‍ സ്പൂണ്‍
സവാള- 3
പച്ചമുളക്-3
ഇഞ്ചി പേസ്റ്റ് -ഒന്നര ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍
ചുവട് കട്ടിയുള്ള ഒരു കടായി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ബട്ടര്‍ ഒഴിക്കുക. ശേഷം അണ്ടിപരിപ്പ് മുന്തിരിയിട്ട് വഴറ്റി മാറ്റിവയ്ക്കുക. ഇതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്ത് നന്നായി വഴറ്റുക.
ചിക്കന്‍സ്റ്റോക്കുണ്ടെങ്കില്‍ അത് ഒരു ക്യൂബ് ഇട്ടു കൊടുക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഉപ്പുമിടുക. ഇതിലേക്ക് പച്ചമുളകും മുറിക്കാതെ ഇട്ടുകൊടുക്കുക. ചെറുനാരങ്ങ ഉണങ്ങിയത് ഒന്നു വരഞ്ഞു കൊടുത്ത് അതും ചേര്‍ക്കുക.

ശേഷം അടിച്ചു വച്ച തക്കാളിജ്യൂസും ചേര്‍ക്കുക. നന്നായി ഇളക്കുക. ഇതിലേക്ക് ചിക്കനും ഇട്ട് രണ്ട് കപ്പ് അരിക്ക് മൂന്നര കപ്പ് തിളച്ച വെള്ളം ആണ് ഒഴിക്കേണ്ടത്. ഒന്നു മൂടിവച്ച് തിളപ്പിക്കുക. ശേഷം ചിക്കന്‍ കോരിയെടുത്ത് മാറ്റിവയ്ക്കുക. (ചിക്കന്‍ വലുതായി കട്ട് ചെയ്യുകയും ഒന്നുവരഞ്ഞു കൊടുക്കുകയും ചെയ്യുക).
ഇതിലേക്ക് കഴുകിവച്ച അരിയിട്ടുകൊടുത്ത് മൂടിവക്കുക. ഒരു പാത്രത്തില്‍ ബാക്കിവച്ച മസാലയില്‍ ഇത്തിരി വെള്ളമൊഴിച്ച് ചിക്കന്‍ ഇട്ടുകൊടുക്കുക. നന്നായി മസാല പിടിച്ച ചിക്കന്‍ ഒന്നു ഷാലോ ഫ്രൈ ചെയ്യുക.
ചോറില്‍ വെള്ളം വറ്റി റെഡിയായിട്ടുണ്ടോ എന്ന് നോക്കുക. ഇളക്കിക്കൊടുക്കരുത് പൊടിഞ്ഞു പോവും. അരമണിക്കൂര്‍കഴിഞ്ഞ് അണ്ടിപരിപ്പും മുന്തിരി ചേര്‍ത്ത് ചെറുതായി മിക്‌സ് ചെയ്യുക. വലിയ പ്ലെയിറ്റിലാണ് കഫ്‌സ വിളമ്പുക. അതിനു മുകളിലേക്ക് ചിക്കന്‍ വച്ചു കൊടുക്കുക.
സൂപ്പര്‍ അറബിക് കഫ്‌സ റെഡി. ടുമാറ്റോ ചട്‌നിയും സാലഡും ചേര്‍ത്ത് കഴിക്കാം . അടിപൊളി രുചിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."