ഖുര്‍ആന്‍ സമ്മേളനം
കൊച്ചി: വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം മുഴുവന്‍ ജനങ്ങളിലുമെത്തിക്കുക എന്ന ലക്ഷ്യ ത്തോടെ ഐ.എസ്.എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ അവാര്‍ഡ് സമര്‍പ്പണവും ഖുര്‍ആന്‍ സമ്മേളനവും നാളെ എറണാകുളത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടിന് പുല്ലേപ്പടി കെ.എം.ഇ.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഐ എസ് എം ജില്ലാ പ്രസിഡന്റ് കെ കെ ഹുസൈന്‍ സ്വലാഹി അധ്യക്ഷത വഹിക്കും. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സല്‍മ അന്‍വാരിയ്യ എന്നിവര്‍ പ്രഭാഷണം നടത്തും.
രണ്ടാം ഘട്ട പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ എല്ലാവരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അയ്യുബ് എടവനക്കാട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495219915
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."