HOME
DETAILS

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

  
November 18 2024 | 12:11 PM

 Health Minister has ordered an investigation into the death of the Pathanamthitta nursing student

 

പത്തനംതിട്ട: ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ സര്‍വകലാശാലയ്ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പത്തനംതിട്ട പൊലിസ് സ്ഥാപനത്തിലെത്തി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. 

മരിച്ച വിദ്യാര്‍ഥിയുടെ അച്ഛന്‍ നേരത്തെ കോളജില്‍ രേഖാമൂലം പരാതി നല്‍കിയതായി പ്രിന്‍സിപ്പല്‍ അബ്ദുല്‍സലാം പറഞ്ഞു. ഇതില്‍ കുട്ടികള്‍ക്ക് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. കോളജിന്റെ ഭാഗത്ത് നിന്ന് നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട നാല് വിദ്യാര്‍ഥികളും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 

ആത്മഹത്യ ചെയ്യാനുള്ള പ്രശ്‌നങ്ങളൊന്നും കുട്ടികള്‍ തമ്മിലുണ്ടായിരുന്നില്ലെന്നാണ് ക്ലാസ് ടീച്ചറുടെ മൊഴി. പ്രശ്‌നങ്ങളെല്ലാം ക്ലാസില്‍ തന്നെ പറഞ്ഞുതീര്‍ത്തതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നാലുപേരും ഉറ്റസുഹൃത്തുക്കളായിരുന്നെന്നും ക്ലാസ് ടീച്ചര്‍ സബിത പറഞ്ഞു. 

വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടി തിരുവനന്തപുരം സ്വദേശിയായ അമ്മു സജീവ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലിസ്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇതോടെയാണ് വിശദമായ മൊഴി രേഖപ്പെടുത്താന്‍ പൊലിസ് തീരുമാനിച്ചത്. 

കുട്ടി സ്ഥിരമായി റാഗിങ്ങും വ്യക്തിഹത്യയും നേരിട്ടതായി കുടുംബം പറഞ്ഞു. സഹപാഠികള്‍ മകളുടെ മുറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നും, മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.

 Health Minister has ordered an investigation into the death of the Pathanamthitta nursing student



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവത്സരത്തലേന്ന് മലയാളി കുടിച്ചുതീര്‍ത്തത് 108 കോടിയുടെ മദ്യം;  വില്‍പ്പനയില്‍ ഒന്നാം സ്ഥാനം പാലാരിവട്ടത്തിന്

Kerala
  •  20 days ago
No Image

വയനാട് പുനരധിവാസം; കല്‍പ്പറ്റയിലും നെടുമ്പാലയിലുമായി 2 ടൗണ്‍ഷിപ്പുകള്‍, നിര്‍മാണ ചുമതല ഊരാളുങ്കലിന്, മേല്‍നോട്ടം കിഫ്‌കോണിന്

Kerala
  •  20 days ago
No Image

ഡോ. ഹുസാം അബൂ സഫിയ ഗസ്സയുടെ പോരാട്ട വീര്യത്തിന്റെ മറ്റൊരു പേര് 

International
  •  20 days ago
No Image

പരോള്‍ തടവുകാരന്റെ അവകാശം; പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല: എം.വി ഗോവിന്ദന്‍

Kerala
  •  20 days ago
No Image

ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ മൂന്ന് സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകാൻ ഇന്ത്യ

Cricket
  •  20 days ago
No Image

കൊച്ചിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  20 days ago
No Image

'ജനാധിപത്യത്തെ തുരങ്കം വെക്കുന്ന ബി.ജെ.പിയുടെ തെറ്റായ പ്രവൃത്തികളെ ആര്‍.എസ്.എസ് അനുകൂലിക്കുമോ'മോഹന്‍ ഭാഗവതിന് കത്തെഴുതി കെജ്‌രിവാള്‍ 

National
  •  20 days ago
No Image

'അമ്മ എന്ന വികാരത്തെ മാനിക്കണം, പ്രസ്ഥാനം കൂടെ നിന്നില്ല'; പ്രതിഭയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ബിപിന്‍

Kerala
  •  20 days ago
No Image

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അവൻ ഇന്ത്യൻ ടീമിൽ ഉണ്ടാവണം: സുനിൽ ഗവാസ്കർ

Cricket
  •  20 days ago
No Image

ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം;  കര്‍മപദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭ, സ്പോണ്‍സര്‍മാരുമായും ചര്‍ച്ച നടത്തും

Kerala
  •  20 days ago