ചത്ത കന്നുകാലിയെ തോലുരിഞ്ഞ് പള്ളിയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍
ആലുവ: പള്ളിയ്ക്ക് സമീപം ചത്ത കന്നുകാലിയെ തോലുരിഞ്ഞ ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കീഴ്മാട് തിരുഹൃദയ ദേവാലയത്തിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കന്നുകാലിയുടെ തോല്‍ ഉരിഞ്ഞ ശവം ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
പുലര്‍ച്ചെ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് സംഭവം കണ്ടത്.
രണ്ട് കന്നുകാലികളുടെ ശവമാണ് കണ്ടത്. ദുര്‍ഗന്ധംമൂലം ഈ പരിസരത്തേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.
എടത്തല പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി കന്നുകാലികളുടെ ശവം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. നേരത്തെയും ഈ ഭാഗത്ത് ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ തള്ളുക പതിവായിരുന്നതായി നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
അറവുമാലിന്യങ്ങടക്കം തള്ളുന്നതിനാല്‍ ഈ ഭാഗത്ത് തെരുവ്‌നായ ശല്ല്യവും ശക്തമാണ്.
പള്ളിയ്ക്ക് സമീപം കന്നുകാലികളുടെ ശവം തള്ളിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി വേണമെന്നും പള്ളി ട്രസ്റ്റികളായ ജെറി മാത്യു, ടോമി വര്‍ഗ്ഗീസ് എന്നിവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."