HOME
DETAILS

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

  
Web Desk
November 18, 2024 | 3:13 PM

UAE Food Bank Distributes 245 Million Meals to Combat Global Hunger

അബൂദബി: ലോകത്തിന്റെ പട്ടിണിയകറ്റാന്‍ ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച ഫുഡ് ബാങ്കിലൂടെ ഈ വര്‍ഷം 9 മാസത്തിനിടെ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍.

രാജ്യത്തിന് അകത്തും പുറത്തുമുള്ള അര്‍ഹരായ 2.45 കോടി ആളുകളെ കണ്ടെത്തിയാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. ഭക്ഷണം പാഴാക്കാതിരിക്കാനും വന്‍കിട വിരുന്നുകള്‍ക്കും മറ്റും അധികം വരുന്ന ഭക്ഷണം വൃത്തിയായി പായ്ക്ക് ചെയ്ത് അര്‍ഹരായവര്‍ക്ക് എത്തിക്കാനുമായി ആഗോള രാജ്യങ്ങളില്‍ 150 ബോധവല്‍ക്കരണ പരിപാടികളും ഇതുവരെ യുഎഇ നടത്തിയിട്ടുണ്ട്. ഇതുവഴി പട്ടിണിയും ഭക്ഷ്യമാലിന്യങ്ങളും കുറഞ്ഞതായും സാക്ഷ്യപ്പെടുത്തി. ഭക്ഷണ വിതരണത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 93 ശതമാനം വര്‍ധനയുണ്ട്. പ്രതിദിനം ശരാശരി 90,000 ഭക്ഷണ പൊതികളാണ് വിതരണം ചെയ്യുന്നത്.

ഫുഡ് ബാങ്കിന്റെ വാര്‍ഷിക ലക്ഷ്യം മറികടക്കുന്നതാണ് ഈ കണക്കുകള്‍. 166.7 ടണ്‍ ഭക്ഷണമാണ് ഈ വര്‍ഷം ആദ്യ 9 മാസത്തിനിടെ യുഎഇ ഫുഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. ഭക്ഷ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കമ്പനികള്‍, എന്നിങ്ങനെ 925 പങ്കാളികളും ദാതാക്കളും 5000 ലധികം സന്നദ്ധപ്രവര്‍ത്തകരും ഈ ശ്രമങ്ങളെ പിന്തുണക്കുന്നുണ്ട്. ഇതുവഴി കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് ഫുഡ് ബാങ്കിന്റെ പ്രയോജനം ലഭിച്ചത്. പദ്ധതിയില്‍ പങ്കാളികളായവരെ യുഎഇ ഫുഡ്ബാങ്ക് ബോര്‍ഡ് ആദരിച്ചു.

The UAE Food Bank has made significant strides in combating global hunger, distributing 2.45 million meals worldwide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  12 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  12 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  12 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  12 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  13 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  13 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  13 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  13 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  13 days ago