ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ
ദുബൈയിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യാത്രക്കാരുടെ അനുഭവം, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എമിറേറ്റിലുടനീളം ടാക്‌സി സേവനം മികച്ചതാക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളും നടപടികളും ആരംഭിച്ചു.
ഈ ശ്രമങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള ഗതാഗത സേവനങ്ങള്‍ നല്‍കുന്നതിനും ടാക്‌സി മേഖലയില്‍ നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. താമസക്കാര്‍, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പ്പെടെ എല്ലാ ടാക്‌സി ഉപയോക്താക്കള്‍ക്കും യാത്രാനുഭവം വര്‍ധിപ്പിച്ചുകൊണ്ട് ശുദ്ധവും സുസ്ഥിരവുമായ ഗതാഗത അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആര്‍ടിഎയുടെ സമര്‍പ്പണം ഈ നടപടികള്‍ വീണ്ടും ഉറപ്പിക്കുന്നു.
'ഡ്രൈവര്‍മാര്‍ക്കും കമ്പനികളിലെയും ഡ്രൈവിംഗ് സ്‌കൂളുകളിലെയും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും വാഹന ശുചിത്വം നിലനിര്‍ത്താന്‍ ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നത് അടക്കമുള്ള ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും, അവര്‍ക്ക് യൂണിഫോമുകള്‍ വിതരണം ചെയ്യും. കൂടാതെ, 500ലധികം എയര്‍പോര്‍ട്ട് ടാക്‌സികളില്‍ ഉയര്‍ന്ന നിലവാരമുള്ള എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണ ഘട്ടവും ആര്‍ടിഎ ആരംഭിച്ചിട്ടുണ്ട്, ഇന്‍കാര്‍ ക്യാമറകള്‍ വഴി പുകവലി കണ്ടെത്തുന്നതിന്് അക അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം, വാഹന ശുചിത്വം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എമിറേറ്റിലെ ടാക്‌സികളിലുടനീളം പരിശോധന കാമ്പെയ്‌നുകള്‍ ശക്തമാക്കും. ആര്‍ടിഎയിലെ പൊതുഗതാഗത ഏജന്‍സിയിലെ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ അദേല്‍ ഷാക്രി വ്യക്തമാക്കി.
Dubai's Roads and Transport Authority (RTA) has launched several initiatives to enhance taxi services, focusing on passenger experience, comfort, and safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."