HOME
DETAILS

ബസ് ഇറങ്ങണമെങ്കില്‍ മൂക്കുപൊത്തണം..!

  
Web Desk
September 01 2016 | 17:09 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%a3%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%95


കാക്കനാട്: സിവില്‍ സ്റ്റേഷന്‍ ബസ് സ്റ്റോപ്പില്‍ ബസ് ഇറങ്ങണമെങ്കില്‍ മൂക്കുപൊത്തണം. ഇല്ലെങ്കില്‍ അസഹ്യമായ തലവേദനയോ ശാരീരിക അസ്വസ്ഥതയോ അനുഭവപ്പെടാം. ബസ് സ്റ്റാന്റിനു സമീപത്തുള്ള ചായക്കടയുടെ പരിസരത്തും ഓട്ടോ സ്റ്റാന്റിനു സമീപവും മൂത്രം ഒഴിക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ദുര്‍ഗന്ധം രൂക്ഷമായതോടെ പലരു പരാതിപ്പെട്ടിട്ടും ഇതിനെതിരേ നടപടി എടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
സിവില്‍ സ്റ്റേഷനിലും നഗരസഭയിലും ജില്ലാ പഞ്ചായത്തിലും മറ്റു ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യവസായഐ.ടി സ്ഥാപനങ്ങളിലും പല ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ദിനവും ആയിരക്കണക്കിനു ആളുകളാണ് ജില്ലയുടെ ഹൃദയ ഭാഗമായ കാക്കനാട് എത്തിചേരുന്നത്. എന്നാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആകെയുള്ളത് ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ മാത്രമാണ്.
നഗരസഭ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ ഇപ്പോള്‍ സ്വകാര്യ ബസിലും ഇതര വാഹനങ്ങളിലും ഉപയോഗിക്കുന്ന ഗ്രീസും മറ്റു സാമഗ്രികളുംസൂക്ഷിക്കുന്ന സ്ഥലമായും ഉപയോഗിക്കുന്നത്. കൂടാതെ ബസ് സ്റ്റാന്റ് ആണങ്കില്‍ സ്വകാര്യ വര്‍ക്ക്‌ഷോപ്പുകാരന്റെ മെക്കാനിക്കല്‍ സ്ഥലമായും ഉപയോഗിക്കുന്നു. ഇതിനെതിരേയും നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരുടെയും പൊതു ജനങ്ങളുടെയും പെതു ആവശ്യമായ വൃത്തിയുള്ള ടോയ്‌ലറ്റ് എന്ന കാര്യത്തില്‍ നഗരസഭാ അധികൃതര്‍ താല്‍പര്യം കാട്ടുന്നില്ല എന്നതാണ് സത്യം.
പ്രാഥമിക ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പോലും ഫണ്ടില്ലെന്ന് പറയുന്ന അധികൃതര്‍ ഇത്തവണ ഓണാഘോഷ പരിപാടിയ്ക്കായി ചിലവഴിക്കുന്നത് പതിനെട്ട് ലക്ഷമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  11 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago