ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് എഞ്ചിനീയര്‍, യു.പി സ്‌കൂള്‍ ടീച്ചര്‍; വിവിധ വകുപ്പുകളില്‍ പി.എസ്.സി അഭിമുഖം
കണ്ണൂര്‍ ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ) കാറ്റഗറി നമ്പര്‍: 713/2022) തസ്തികയിലേക്ക് 21,22 തീയതികളില്‍ പി.എസ്.സി കോഴിക്കോട് ജില്ല ഓഫീസില്‍ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ (കേരള ബാങ്ക്) അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 524/2022) തസ്തികയിലേക്ക് 27ന് രാവിലെ 9.30നും ഉച്ചയ്ക്ക് 12നും 28ന് രാവിലെ 9.30നും പി.എസ്.സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.
വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ ടീച്ചര്‍ (കന്നട മീഡിയം) (കാറ്റഗറി നമ്പര്‍: 478/2023) തസ്തികയിലേക്ക് 25ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.
Pharmacist Assistant Engineer UP School Teacher PSC interview in various departments
എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 21 രാവിലെ 10 ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും. സെയില്‍സ് മാനേജര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ബിസിനസ് പ്രൊമോട്ടേഴ്‌സ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് (സെയില്‍സ്), ഓഫീസ് സ്റ്റാഫ് കം ടെലി മാര്‍ക്കറ്റിങ് തസ്തികകളിലാണ് നിയമനം. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 36 വയസ്. പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04712992609, 8921916220.
സ്റ്റേറ്റ് ലബോറട്ടറിയില്‍ കരാര്‍ നിയമനം
ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളില്‍ അനലിസ്റ്റുമാരുടെ കരാര്‍ ഒഴിവുണ്ട്. എം.ടെക് (ഡയറി കെമിസ്ട്രി)/ബിടെക് (ഡയറി ടെക്‌നോളജി) യും പ്രവൃത്തിപരിചയവുമാണ് കെമിസ്ട്രി അനലിസ്റ്റിന്റെ യോഗ്യത.
എം.ടെക് (ഡയറി മൈക്രോബയോളജി)/ എം.എസ്‌സി (ജനറല്‍ മൈക്രോ ബയോളജി) യും പ്രവൃത്തിപരിചയവുമാണ് മൈക്രോ ബയോളജി അനലിസ്റ്റിന്റെ യോഗ്യത. പ്രായപരിധി 1840 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകള്‍ നവംബര്‍ 27നു വൈകുന്നേരം 5 മണിക്ക് മുന്‍പായി ജോയിന്‍ ഡൈരെക്റ്റര്‍ സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം – 695004 വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.dairydevelopment.kerala.gov.in, 0471 2440074/ 0471 2440853.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."