HOME
DETAILS

ആലപ്പുഴയിലും മാവേലിക്കരയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം

  
backup
September 01 2016 | 17:09 PM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0


ആലപ്പുഴ: മാവേലിക്കര ജില്ലാകോടതിസമുച്ചയത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം.
വ്യാഴാഴ്ച രാവിലെ പത്തോടെ മാവേലിക്കര എസ്.ഐ ഇ അജീബിന്റെ മൊബൈലിലേക്കാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ഒന്ന്,മൂന്ന് കോടതികളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്.ഉടന്‍തന്നെ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി കെ.ആര്‍ ശിവസുതന്‍പിള്ള, മാവേലിക്കര സി.ഐ പി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘം എത്തി പരിശോധന നടത്തി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ തിരിയുകയായിരുന്നു. ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൈയേറ്റവുമായി രംഗത്തെത്തിയത്.
കോടതി വളപ്പില്‍ ബോംബ് സ്‌ക്വാഡ് എത്തിയപ്പോള്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പരാക്രമം.പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ എസ്.എന്‍ പ്രദീപിന്റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുത്ത ശേഷം അസഭ്യവര്‍ഷം നടത്തി.മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ചില അഭിഭാഷകര്‍ ബഹളം വെച്ചു.മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുവാനുള്ള ശ്രമം മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം തടഞ്ഞു.എന്നാല്‍ കോടതിവളപ്പില്‍ ചിലര്‍ കാട്ടിയ പരാക്രമങ്ങളോട് യോജിപ്പില്ലെന്ന് ഒരു വിഭാഗം അഭിഭാഷകര്‍ പറഞ്ഞു.സംഭവത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ പൊലിസില്‍ പരാതി നല്‍കി.
കോടതി വളപ്പുകളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ ) ജില്ലാ കമ്മറ്റിയും ആലപ്പുഴ പ്രസ് ക്ലബ്ബും പ്രതിഷേധിച്ചു. ആലപ്പുഴയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയവരെ അറസ്റ്റ് ചെയ്യണമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.എസ് ഉമേഷും സെക്രട്ടറി ജി.ഹരികൃഷ്ണനും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖിക ശരണ്യ, ഡ്രൈവര്‍ ആഷിഖ് എന്നിവര്‍ക്ക് നേരെയാണ് യാതൊരു പ്രകോപനവും കൂടാതെ ആക്രമണമുണ്ടായത്. മാധ്യമ പ്രവര്‍ത്തകരെ കോടതി വളപ്പില്‍ കയറ്റില്ലെന്ന് ശഠിച്ച അക്രമികളെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മാവേലിക്കര കോടതിയില്‍ ബോംബ് ഭീഷണി ഉണ്ടായതറിഞ്ഞ് എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് അതിക്രമത്തിന് തുനിഞ്ഞത്. കോടതി വളപ്പുകള്‍ സംഘര്‍ഷ വേദികളാക്കാനുള്ള കരുതി കൂട്ടിയുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നത്. ഇത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് പ്രതിഷേധ യോഗം കുറ്റപ്പെട്ടുത്തി. ട്രഷറര്‍ ജി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അംജത് പി.ബഷീര്‍ ,ജോയിന്റ് സെക്രട്ടറി പി. അഭിലാഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്

Kerala
  •  2 months ago
No Image

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Saudi-arabia
  •  2 months ago
No Image

പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹികെട്ട് താമസക്കാർ

International
  •  2 months ago
No Image

പുതിയ പേ പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

uae
  •  2 months ago
No Image

പി.പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

International
  •  2 months ago
No Image

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്‌റാഈല്‍

International
  •  2 months ago
No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  2 months ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  2 months ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  2 months ago