HOME
DETAILS

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

  
Farzana
November 23 2024 | 02:11 AM

Winter Session of Parliament Begins Adani Probe JPC Demands Waqf Bill and Election Results to Shape Proceedings

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. കൈക്കൂലിക്കും വഞ്ചനക്കും അദാനിക്കും അനന്തരവനുമെതിരെ അമേരിക്കന്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് മുതല്‍  മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഫലപ്രഖ്യാപനത്തിന്റെ തുടര്‍ചലനങ്ങള്‍ വരെ ഇത്തവണ സമ്മേളനത്തിന്റെ ഗതി നിര്‍ണയിക്കാനുണണ്ട്. ചൊവ്വാഴ്ച ഇരുസഭകള്‍ക്കും അവധി നല്‍കി ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷത്തിനായി സെന്‍ട്രല്‍ ഹാളില്‍ എം.പിമാരുടെ സംയുക്ത സമ്മേളനം നടത്തും.

അദാനിയുടെ ഇടപാടുകളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യം അമേരിക്കന്‍ കോടതി വിധിയോടെ ബലപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും കടന്നാക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട് പ്രതിപക്ഷം. ബി.ജെ.പിയാകട്ടെ മൗനത്തിലുമാണ്.

അദാനിക്ക് അഴിമതിക്കും തട്ടിപ്പിനും ഒത്താശ ചെയ്യുന്ന സെബി മേധാവി മാധബി ബുച്ച് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതും പ്രതിപക്ഷം ഉന്നയിക്കും. അഴിമതി ആരോപണ വിധേയയായ ബുച്ചിനെ സെബിയുടെ തലപ്പത്തുനിന്ന് നീക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കും. കൂടാതെ, മണിപ്പൂരില്‍ കലാപം വീണ്ടും ആളിപ്പടര്‍ന്നതും പ്രതിപക്ഷം സഭയിലുയര്‍ത്തും.

അതേസമയം, യുദ്ധകാലാടിസ്ഥാനത്തില്‍ വഖഫ് ബില്ലിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി അവതരിപ്പിച്ച് ചര്‍ച്ചകള്‍ അതിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. വഖഫ് ജെ.പി.സിയുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷ ആവശ്യം അദാനിക്കെതിരായ വാറന്റിന്റെ പശ്ചാത്തലത്തില്‍ അംഗീകരിക്കാന്‍ സാധ്യതയില്ല.

വഖഫ് ഭേദഗതി ബില്‍ അടക്കം 15 ബില്ലുകള്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനും പാസാക്കാനുമായി ഉണ്ട്. ഈ മാസം 29ന് ജെ.പി.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും അതിന്റെ അടിസ്ഥാനത്തില്‍ ബില്‍ വീണ്ടും പാര്‍ലമെന്റിലെത്തുക. ഇന്‍ഷുറന്‍സ് നിയമ ഭേദഗതി അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ച ബാങ്കിങ് നിയമ ഭേദഗതി ബില്ലും റെയില്‍ ഭേദഗതി ബില്ലും പാസാക്കാനാണ് ഉദ്ദേശിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  2 hours ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  2 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  3 hours ago