HOME
DETAILS

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

  
November 23, 2024 | 3:36 AM

Sports should be considered in curriculum Sports Minister

തിരുവനന്തപുരം: ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി. 22 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ടെന്നീസ് മത്സരങ്ങള്‍ കവടിയാര്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലും കുമാരപുരം കേരള ടെന്നീസ് അക്കാദമിയിലുമായാണ് നടക്കുന്നത്. കേരള  സര്‍വകലാശാലയാണ് ആതിഥേയത്വം വഹിക്കുന്നത്. അറുപതോളം യൂണിവേഴ്‌സിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്.

ഇത്തരം ടെന്നീസ് ചാംപ്യന്‍ഷിപ്പുകള്‍ കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനമേകുമെന്ന് മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് ആക്ടിവിറ്റിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് കോളജ് ലീഗ് ആരംഭിച്ചത്. സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പാഠ്യപദ്ധതിയില്‍ പരിഗണിക്കണമെന്നും കായികരംഗത്ത് കേരളത്തിന്റെ ഭാവി സാധ്യതകളെ പറ്റിയും മന്ത്രി വിശദീകരിച്ചു. ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കായികത്തിലൂടെ ഒരുമിപ്പിക്കുന്ന സൗഹാര്‍ദത്തെക്കുറിച്ച് മേയര്‍ സംസാരിച്ചു. 

 കേരള സര്‍വകലാശാല ധനകാര്യ കമ്മിറ്റി മെമ്പര്‍ അഡ്വ. ജി. മുരളീധരന്‍ അധ്യക്ഷ പ്രസംഗം നടത്തി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ഷിജു ഖാന്‍ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തിരുവനന്തപുരം ടെന്നീസ് ക്ലബ് സെക്രട്ടറി എംഡിഎസ് കുമാരസ്വാമി, പ്രസിഡന്റ് എന്‍ ജയചന്ദ്രന്‍, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍ കുമാര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. നസീബ്, ആര്‍ രാജേഷ്, ഡോ. പിഎം രാധാമണി, ഡോ. എസ് ജയന്‍, അഹമ്മദ് ഫാസില്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  7 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  7 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  7 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  7 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  7 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  7 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  7 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  7 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  7 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  7 days ago