അൻഡമാനിൽ സംഘടിപ്പിക്കപ്പെടുന്ന നൂർ-ഇ- ഹുദാ ഇസ് ലാമിക് സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു
സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആൻഡമാനിൽ സംഘടിപ്പിക്കപ്പെടുന്ന നൂർ- ഇ-ഹുദാ ഇസ്‌ലാമിക് സമ്മേളനത്തിന് ആൻഡമാൻ സുന്നി മുസ്ലിം ജമാഅത്ത് ആതിഥേയത്വം വഹിക്കും. ആൻഡമാൻ സമസ്ത,റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സഹകരണത്തോടെ 2025 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെയാണ് പരിപാടി. സമസ്ത നൂറാം വാർഷികവും ഇഖ്‌റ പബ്ലിക് സ്കൂളിന്റെ രജത ജൂബിലിയുമാണ് സംഘടിപ്പിക്കപ്പെടുക.
സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ദുൽ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ, അബ്ദുൽ ഗഫൂർ അൽ ഖാസിമി, സത്താർ പന്തലൂർ, എസ്.കെ.എസ്.എസ്.എഫ് കർണാടക പ്രസിഡണ്ട് മുഫ്തി റഫീഖ് അഹമ്മദ് ഹുദവി എന്നിവർ സംബന്ധിക്കും. ഹാഫിസ് സിറാജുദ്ധീൻ അൽ ഖാസിമി പത്താനാപുരം പ്രഭാഷണ നിർവ്വഹിക്കും.
സമ്മേളനത്തിന്റെ ഭാഗമായി മദ്രസ മാനേജ്‌മന്റ് കൺവെൻഷൻ, എസ്.കെ.എസ്.എസ്.എഫ് യുവജന സെഷൻ, വിദ്യാഭ്യാസ സെമിനാർ എന്നിവ സംഘടിപ്പിക്കപ്പെടും. സമന്വയ വിദ്യാഭ്യാസ രംഗത്ത് മികച്ച ചുവടുവെപ്പുകൾ നടത്തിയ ഇഖ്‌റ പബ്ലിക് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും സമ്മേളനത്തിന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."