HOME
DETAILS

സംഭല്‍, ഗ്യാന്‍വാപി, ഈദ്ഗാഹ് മസ്ജിദുകള്‍: നടക്കുന്നത് അന്ന് ജി.എം ബനാത്ത്‌വാല കൊണ്ടുവന്ന ആരാധനാലയ നിയമത്തെ നോക്കികുത്തിയാക്കുന്ന നീക്കങ്ങള്‍

  
Web Desk
November 25 2024 | 16:11 PM

a look on Places of Worship Act brought by GM Banatwala

ന്യൂഡല്‍ഹി: വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിനും മഥുരയിലെ ഈദ്ഗാഹ് മസ്ജിദിനും മേല്‍ സംഘ്പരിവാര്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയും ഇതേചൊല്ലിയുള്ള വ്യവഹാരം വിവിധ കോടതികളില്‍ നടന്നുകൊണ്ടിരിക്കെയുമാണ് ഉത്തര്‍പ്രദേശിലെ തന്നെ സംഭല്‍ ഷാഹി ജമാ മസ്ജിദും പിടിച്ചടക്കാനുള്ള നീക്കം തുടങ്ങിയത്. ഗ്യാന്‍വാപി, ഈദ് ഗാഹ് മസ്ജിദ് കേസുകളില്‍ ഉണ്ടായത് പോലെ സമാനതകളേറെയുള്ള ഗൂഢനീക്കമാണ് സംഭല്‍ പള്ളിയുടെ കാര്യത്തിലും ഉണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച കോടതി ഉത്തരവിട്ട അന്ന് രാത്രി തന്നെ ആദ്യ സര്‍വേ നടന്നു. വെളിച്ചക്കുറവ്മൂലം തടസ്സപ്പെട്ട സര്‍വെയാണ് ഞായറാഴ്ച രാവിലെ നടന്നത്. യു.പിയില്‍ ന്യൂനപക്ഷങ്ങള്‍ ഇരകളാക്കപ്പെട്ട ഏതൊരു സംഭവത്തെയും പോലെ ഇതിലും പൊലിസിന് നേരെ കല്ലേറുണ്ടാകുകയും, പൊലിസ് പ്രതിഷേധക്കാരെ വെടിവച്ചുകൊല്ലുകയുമായിരുന്നു. മുട്ടിന് താഴെയാണ് വെടിവയ്‌ക്കേണ്ടതെന്നതുള്‍പ്പെടെയുള്ള ചട്ടം പൊലിസ് പാലിച്ചില്ലെന്ന് കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. നെഞ്ചിന് നേരെ ഒന്നിലധികം ബുള്ളറ്റുകള്‍ കൊണ്ട മൃതദേഹങ്ങളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
മുസ്ലിം ലീഗ് അധ്യക്ഷനായിരുന്ന ജി.എം ബനാത്ത് വാല കൊണ്ടുവന്ന ആരാധനാലയനിയമത്തെ നോക്കുകുത്തിയാക്കിയുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.ത 1991ലെ ആരാധനാലയ സംരക്ഷണനിയമം അനുസരിച്ച്, ഒരു ആരാധനാലയത്തിന് മേലും അവകാശവാദം ഉന്നയിക്കുന്നത് തടയുന്നുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബാബരി മസ്ജിദ് ഒഴികെയുള്ള ഏത് ആരാധനാലയത്തിന്റെയും ഉടമകള്‍ ആരാണോ അവരില്‍ തന്നെ ഉടമസ്ഥത നിക്ഷിപ്തമാക്കുന്നതാണ് ഈ നിയമം. ഇത് നിലനില്‍ക്കെയാണ് അതിനു വിരുദ്ധമായ നടപടി കോടതിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നത്. 

2024-11-2522:11:74.suprabhaatham-news.png
 
 

ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി ഈ നിയമം ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയുംചെയ്തു. രാജ്യത്തെ മറ്റുള്ള മസ്ജിദുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഇത് കീഴ്‌വഴക്കമായി അംഗീകരിക്കില്ലെന്നും മറ്റു മസ്ജിദുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1947 ആഗസ്ത് 15 നെ കട്ട് ഓഫ് ഡേറ്റ് ആയി നിജപ്പെടുത്തിയുള്ള ആരാധനാലയ നിയമം ആയിരിക്കും ബാധകമാകുകയെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പിന്നീട് ചീഫ്ജസ്റ്റിസായി വന്ന ഡി.വൈ ചന്ദ്രചൂഡ് ഈ കീഴ് വഴക്കം ലംഘിച്ചു. ആരാധാനലയ നിയമം നിലനില്‍ക്കെ തന്നെ പുതിയൊരു ആരാധനാലയം കൂടി അദ്ദേഹം തര്‍ക്കവിഷയമാക്കി.

കീഴ്‌ക്കോടതികളില്‍നിന്നാണ് ആരാധനാലയനിയമത്തെ നോക്കുകുത്തിയാക്കി മസ്ജിദുകള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചുള്ള നടപടികള്‍ക്ക് സംഘ്പരിവാര്‍ തുടക്കമിട്ടത്. ബാബരി കേസ് പുറത്തുവന്ന് മാസങ്ങള്‍ക്കകം ഗ്യാന്‍വാപി കേസില്‍ കീഴ്‌ക്കോടതിയില്‍നിന്ന് ഹിന്ദുത്വവാദികള്‍ അനുകൂല ഉത്തരവ് നേടിയെടുത്തു. ഗ്യാന്‍വാപിയിലെ വുദുഖാന (കുളം) അടച്ചുപൂട്ടി രാജ്യത്തെ ഏതൊരു പള്ളിക്ക് മേലും ഇനി അവകാശവാദമുന്നയിക്കാന്‍ കഴിയുന്ന കീഴുവഴക്കവും ചന്ദ്രചൂഡ് ചീഫ്ജസ്റ്റിസായിരിക്കെ സൃഷ്ടിച്ചു.

ഇന്ത്യന്‍ തെളിവ് നിയമപ്രകാരം ഒരു ഭമൂിക്ക് മേല്‍ ആരാണോ ഉടമസ്ഥാവകാശം ഉന്നയിക്കുന്നത്, അവരാണ് അവകാശവാദത്തിന് തെളിവ് കൊണ്ടുവരേണ്ടത്. എന്നാല്‍ ഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വവാദികളുടെ ഹരജിയെ പള്ളി കമ്മിറ്റി എതിര്‍ത്തപ്പോള്‍, ആരാധനാലയ നിയമത്തില്‍ സര്‍വ്വേ നടത്താന്‍ പാടില്ലെന്ന് പറയുന്നില്ലെന്നാണ് ജ. ചന്ദ്രചൂഡ് പറഞ്ഞത്. ചന്ദ്രചൂഡിന്റെ കാലത്താണ് 2023 ഓഗസ്റ്റില്‍ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്.
സമാന നടപടിയാണ് ഇപ്പോള്‍ യാതൊരു രേഖയും ഇല്ലാതെ സംഭല്‍ പള്ളിക്ക് മേല്‍ അവകാശവാദവുമായ രംഗത്തുവന്നത്. കീഴ്‌ക്കോടതിയാകട്ടെ പള്ളി കമ്മിറ്റിയെ കേള്‍ക്കുക പോലും ചെയ്യാതെ സര്‍വേ നടത്താന്‍ അനുമതിയും നല്‍കി.

Sambhal, Gyanvapi, Eidgah mosques a look on Places of Worship Act brought by G.M. Banatwala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  a day ago
No Image

ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  a day ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  a day ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  a day ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  2 days ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 days ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  2 days ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  2 days ago