കഴിച്ചാലും കഴിച്ചാലും മതിവരാത്ത ക്യാരറ്റ് ഫ്രൈ
ചൂടോടെ നാലുമണിക്ക് ചായക്കൊപ്പം കഴിക്കാന്‍ കിടിലന്‍ ക്യാരറ്റ് ഫ്രൈ ഉണ്ടാക്കി നോക്കൂ. ഉണ്ടാക്കാന്‍ എളുപ്പവും വളരെ ഹെല്‍തിയുമായ ഒരു സ്‌നാക്കാണിത്. പ്രത്യേകിച്ചു കുട്ടികള്‍ക്കു കൊടുക്കാന്‍ വളരെ നല്ല രുചിയുള്ള പലഹാരമാണിത്.
ക്യാരറ്റ് - വലുത് 2 (നീളത്തില്‍ അരിഞ്ഞത്)
മുളകുപൊടി- ഒരു സ്പൂണ്‍
പെരുംജീരകം, ചെറിയ ജീരകം - കാല്‍ ടീസ്പൂണ്‍
ഗരം മസാല-കാല്‍ ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി - ഒരു സ ്പൂണ്‍
കടലമാവ്- ഒന്നര കപ്പ്
അരിപ്പൊടി- കാല്‍ കപ്പ്
കറിവേപ്പില
ഉണ്ടാക്കുന്നവിധം
ഒരു ബൗളിലേക്ക്് മുളകുപൊടിയും പെരുംജീരകവും ചെറിയജീരകവും (പൊടിച്ചത്) ഗരംമസാല, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് കടലമാവ്, പത്തിരിപൊടി ഇവയെല്ലാമിട്ട് നന്നായി മിക്‌സ്‌ചെയ്യുക. വെള്ളമൊഴിച്ച് ലൂസില്ലാതെ വേണം മിക്‌സ് ചെയ്യാന്‍. ഇതിലേക്ക് അല്‍പം ബേക്കിങ് സോഡയും ഉപ്പുമിട്ട് ഒന്നുകൂടെ മിക്‌സ് ചെയ്തുവയ്ക്കുക.
ഇനി ഒരു കടായി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. തിളച്ച എണ്ണയിലേക്ക് ക്യാരറ്റ് മാവില്‍ മുക്കി (പഴം പൊരിച്ചെടുക്കുന്ന പോലെ) പൊരിച്ചെടുക്കുക. അവസാനം കുറച്ചു കറിവേപ്പല കൂടി വറുത്തിടുക. അടിപൊളി രുചിയും ഹെല്‍തി സ്‌നാകുമാണിത്. ഉണ്ടാക്കാന്‍ മറക്കല്ലേ...
Try making delicious carrot fries to enjoy with tea at 4 PM on a warm day. This snack is easy to prepare and very healthy. It’s a tasty treat, especially great for kids, and makes for a wonderful snack option.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."