HOME
DETAILS
MAL
വ്യാജ വൈദ്യന്‍ പിടിയില്‍
backup
September 01 2016 | 17:09 PM
കൊല്ലം: വൈദ്യന്‍ ചമഞ്ഞ് നാട്ടുകാരെ കബളിപ്പിച്ചയാളെ ഇരവിപുരം പൊലിസ് പിടികൂടി. വടക്കേവിള പുത്തന്‍വീട്ടില്‍ ഉദയഭാനു(52)വാണ് അറസ്റ്റിലായത്.
പുറത്തു നിന്നുള്ള തൈലങ്ങള്‍ വാങ്ങി ഇവയുടെ ലേബല്‍ മാറ്റിയ ശേഷം രജിസ്‌ട്രേഷനില്ലാതെ തിരുമ്മല്‍ ചികിത്സ നടത്തിവരികയായിരുന്നു . കമ്മിഷണര്‍ക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കൂനമ്പായിക്കുളം ക്ഷേത്രത്തിനു സമീപമുള്ള വീട്ടില്‍ നിന്നു ഇയാളെ ഇരവിപുരം സി.ഐ പങ്കജാക്ഷന്‍, എസ്.ഐ വൈ. മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."