HOME
DETAILS

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

  
November 28 2024 | 11:11 AM

hate-speech-suresh-gopik-and-b-the-investigation-against-gopalakrishnan-was-closed

കല്‍പ്പറ്റ: വയനാട് കമ്പളക്കാട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. കോണ്‍ഗ്രസ് നേതാവ് വി.ആര്‍.അനൂപാണ് പരാതി നല്‍കിയിരുന്നത്. പരാതിക്കാരന്റെ മൊഴി പോലും എടുക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. 

കലാപാഹ്വാനത്തിന് കേസെടുക്കണമെന്നായിരുന്നു പരാതി. ഇനി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് അനൂപ് പറഞ്ഞു. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ പരാതി. വാവര് സ്വാമിയെ അധിക്ഷേപിച്ചെന്നായിരുന്നു ബി. ഗോപാലകൃഷ്ണനെതിരായ പരാതി.

പതിനെട്ട് പടിയുടെ മുകളില്‍ അയ്യപ്പന്‍ ഇരിക്കുന്നു. പടിക്കു താഴെ വേറൊരു ചങ്ങായി ഇരിപ്പുണ്ട്, വാവര്. ഈ വാവര് ഞാനിത് വഖഫിന് കൊടുത്തു എന്ന് പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും.. -എന്ന് പറഞ്ഞാണ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ വാവര് സ്വാമിയെ അധിക്ഷേപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ അത്യാധുനിക എർത്ത് ഇമേജിംഗ് ഉപഗ്രഹമായ MBZ-SAT ഇന്ന് രാത്രി കാലിഫോർണിയയിൽ നിന്ന് വിക്ഷേപിക്കും

uae
  •  9 hours ago
No Image

തേനീച്ചയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കനാലില്‍ ചാടി; ഒഴുക്കില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു

Kerala
  •  9 hours ago
No Image

ഇൻഫ്ലുവൻസർമാരെയും ഭാവി പ്രതിഭകളെയും ആകർഷിക്കാൻ കണ്ടന്റ് ക്രിയേറ്റർ ഹബ് സ്‌ഥാപിച്ച് ദുബൈ

uae
  •  10 hours ago
No Image

ദുബൈയിൽ പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ വീണ്ടും മുന്നിലെത്തി ഇന്ത്യൻ വ്യവസായികൾ; മുൻ വർഷത്തേക്കാൾ 52.8% വളർച്ച 

uae
  •  10 hours ago
No Image

പോക്‌സോ കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  10 hours ago
No Image

വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാൻ ലക്ഷ്യം; വാടക സൂചിക ഏർപ്പെടുത്താൻ ഒരുങ്ങി ഷാർജ

uae
  •  11 hours ago
No Image

ബോബി ചെമ്മണ്ണുരിന് ജാമ്യം; ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഉത്തരവിറങ്ങി

Kerala
  •  11 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Kerala
  •  11 hours ago
No Image

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

Kerala
  •  12 hours ago
No Image

'പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം'; പി.വി അന്‍വറിന് വക്കീല്‍ നോട്ടിസയച്ച് പി ശശി

Kerala
  •  13 hours ago